/sathyam/media/media_files/2025/10/03/vvv-2025-10-03-04-45-12.jpg)
ഡബ്ലിന്‍: ലോക വിസ്‌കി രുചികളില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ വിസ്‌കിയായ വുഡ്‌ബേണ്‍സിന്.ഈ വര്‍ഷത്തെ കോണ്‍കോര്‍സ് മോണ്ടിയല്‍ ഡി ബ്രക്സെല്ലസിലാണ് ഈ തിരഞ്ഞെടുപ്പ്. കണ്ടംപററി ഇന്ത്യന്‍ വിസ്‌കി ഗ്രാന്‍ഡ് ഗോള്‍ഡും ഏറ്റവും മികച്ച വിസ്‌കിക്കുള്ള റെവലേഷന്‍ ബ്ലെന്‍ഡഡ് വിസ്‌കി അവാര്‍ഡുമാണ് വുഡ്‌ബേണ്‍സ് നേടിയത്.
ലോകത്തിലെ ഏറ്റവും വലിയ ബ്ലൈന്‍ഡ്-ടേസ്റ്റഡ് സ്പിരിറ്റ് മത്സരങ്ങളില്‍ ഒന്നാണ് കോണ്‍കോര്‍സ് മോണ്ടിയല്‍ ഡി ബ്രക്സെല്ലസ്. കര്‍ശനമായ ഗുണനിലവാര നിയന്ത്രണങ്ങളോടെ നിശ്ചിത മെഡല്‍ നിരക്കുകള്‍ക്കും വിധേയമായി 50ലേറെ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ വിസ്‌കിയെ തിരഞ്ഞെടുത്തത്.
ഗോവയിലെ കാന്‍ഡെപ്പറിലുള്ള ഫുള്ളര്‍ട്ടണ്‍ ഡിസ്റ്റിലറീസ് നിര്‍മ്മിക്കുന്നതാണ് വുഡ്‌ബേണ്‍സ്.100% ഇന്ത്യന്‍ ചേരുവകള്‍ ഉപയോഗിച്ചുള്ള ‘ഹോം ഗ്രോണ്‍ മിശ്രിത മാള്‍ട്ടാണ് ഈ വിസ്‌കി. ഹൗസ് സ്റ്റൈല്‍ ലീന്‍സ് സ്മോക്കില്‍ ഓക്ക് പീസുകളില്‍ പാകപ്പെടുത്തിയതാണിത്.ഡാര്‍ക്ക് ചോക്ലേറ്റ്, സീസെയിം ഓയില്‍, പുതുതായി പാകം ചെയ്ത ഓക്ക് എന്നിവയ്ക്കൊപ്പം അയോഡിനും മധുരമുള്ള/തേന്‍ ചേര്‍ത്ത ബാര്‍ലി മാള്‍ട്ട് എന്നിവയുടെ ഔഷധ സൂചനകളും വിസ്‌കിയിലുണ്ട്. കാരമല്‍, ജീരകം, ചോക്ലേറ്റ് എന്നിവയുടെ സുഗന്ധങ്ങളുമുണ്ട്.
മറ്റ് മികച്ച എട്ട് വിസ്‌കികള്‍ക്ക് സ്വര്‍ണ്ണ മെഡലുകളും ലഭിച്ചു. പഞ്ചാബ് ആസ്ഥാനമായുള്ള ഇന്ത്യന്‍ ഡിസ്റ്റിലറായ വിസ്‌കിന്‍ സ്പിരിറ്റ്സിന്റെ ക്രാഫ്റ്റേഴ്‌സ് വിസ്‌കി,ജപ്പാനിലെ ഹ്യോഗോയിലെ കോബെ ഡിസ്റ്റിലറിയിലുത്പാദിപ്പിച്ച നോസോമി പ്യുവര്‍ മാള്‍ട്ട് ,തായ്വാന്‍ ടുബാക്കോ ആന്റ് ലിക്വര്‍ (ടി ടി എല്‍) തായ്ചുങ് ഡിസ്റ്റിലറിയില്‍ നിര്‍മ്മിച്ച ഗ്രെയിന്‍വെസ്റ്റ് സിംഗിള്‍ ഗ്രെയിന്‍ വിസ്‌കി, ഫ്രാന്‍സിലെ കോഗ്നാക് ഹൗസ് ഡുബ്രൂള്‍ ആന്റ് ബ്രാസ്റ്റാഡിന്റെ ബിയെന്‍ഹ്യൂറക്സ് വിസ്‌കി. ഇറ്റലിയുടെ ടിഇആര്‍ ലിഗ്‌നം വിസ്‌കി, ബ്രസീലിന്റെ യൂണിയന്‍ ഡിസ്റ്റിലറി, പ്യുവര്‍ മാള്‍ട്ട് വിസ്‌കിയായ എക്സ്ട്രാടര്‍ഫാഡോ,അയര്‍ലണ്ടിലെ വെസ്റ്റ് കോസ്റ്റിലെ കെറിയിലെ ഡിംഗിള്‍ ഡിസ്റ്റിലറി നിര്‍മ്മിച്ച ഡിംഗിള്‍ സിംഗിള്‍ പോട്ട് സ്റ്റില്‍ വിസ്‌കി എന്നിവയ്ക്കാണ് സ്വര്‍ണ്ണമെഡലുകള്‍ ലഭിച്ചത്.