ലോക സന്തോഷ സൂചിക: അയർലണ്ടിന് 15-ആം സ്ഥാനം; നില മെച്ചപ്പെടുത്തി ഇന്ത്യ

New Update
Vffgggjj

ലോകരാജ്യങ്ങളുടെ സന്തോഷസൂചികയില്‍ അയര്‍ലണ്ടിന് 15-ആം സ്ഥാനം. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് 2025-ല്‍ ഫിന്‍ലന്‍ഡ് വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ഡെന്മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍ എന്നിവര്‍ യഥാക്രമം രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങള്‍ സ്വന്തമാക്കി. നെതര്‍ലണ്ട്‌സ് ആണ് അഞ്ചാം സ്ഥാനത്ത്. വെൽബെറിംഗ് റിസർച്ച് സെന്റർ, യൂണിവേഴ്സിറ്റി ഓഫ് ഓക്സഫോർഡ് ആണ് പട്ടിക തയ്യാറാക്കുന്നത്.

Advertisment

147 രാജ്യങ്ങളുടെ പട്ടികയില്‍ 118-ആം റാങ്കാണ് ഇന്ത്യ നേടിയത്. മുൻ വർഷം ഇത് 126 ആയിരുന്നു. അതേസമയം ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിങ്ങാണ് യുഎസ്എയ്ക്ക് ലഭിച്ചത്. പുതിയ പട്ടികയില്‍ 24-ആം സ്ഥാനത്താണ് രാജ്യം. പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനം അഫ്ഗാനിസ്ഥാനാണ്.

Advertisment