വേൾഡ് മലയാളി കൗൺസിൽ കോർക്ക് യൂണിറ്റ് 'പ്രോവിൻസ് ' ആയി പ്രഖ്യാപിച്ചു

New Update
51452dc7-2759-4efe-bfb4-7a8476fd4824

കോർക്ക് : വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസിനു കീഴിൽ പ്രവർത്തിച്ചിരുന്ന കോർക്ക് യൂണിറ്റ്, കോർക്ക് പ്രോവിൻസ് ആയി പ്രഖ്യാപിച്ചു. കൗൺസിൽ മുൻ അയർലണ്ട് പ്രോവിൻസ് ചെയർമാനും, ഗ്ലോബൽ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറിയുമായ രാജു കുന്നക്കാട്ടാണ് ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്.

Advertisment


യോഗത്തിൽ ചെയർമാൻ  ജെയ്സൺ ജോസഫ് അധ്യക്ഷത വഹിച്ചു.  പ്രസിഡണ്ട്‌ ലിജോ ജോസഫ്, സെക്രട്ടറി ജേക്കബ് വർഗീസ്, ട്രഷറർ സിബിൻ കെ എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകിയ സമ്മേളനത്തിൽ, കേരളപ്പിറവി ആഘോഷവും  മനോഹരമായി നടത്തപ്പെട്ടു. കുട്ടികളുടെ ചിത്ര രചനാ മത്സരത്തിലെ  വിജയികൾക്കുള്ള സമ്മാന ദാനം രാജു കുന്നക്കാട്ട്,  ഡബ്ളിൻ പ്രൊവിൻസ്  ട്രഷറർ മാത്യുസ് കുര്യാക്കോസ്, എസ്‌ക്യൂട്ടീവ് മെമ്പർ സെബാസ്റ്റ്യൻ കുന്നുംപുറം എന്നിവർ നിർവഹിച്ചു.    

e6290a82-58fe-44f7-9f6b-a4fe9ddc65dd

ആൻ്റണി പൗലോസിൻ്റെ നേതൃത്വത്തിൽ കോർക്കിലെ
വിവിധ കലാകാരൻമാർ  അണിനിരന്ന 'മന്ദാരച്ചെപ്പ് ' എന്ന  സംഗീതനിശയും   വർണ്ണശബളമായി നടത്തപ്പെട്ടു.

യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി പടയാട്ടിൽ, പ്രസിഡണ്ട്‌ ജോളി തടത്തിൽ, ട്രഷറർ ഷൈബു ജോസഫ്  എന്നിവർ ആശംസകളും, സന്ദേശങ്ങളും   അറിയിച്ചു.

2010 ൽ  രൂപീകൃതമായ കോർക്ക് യൂണിറ്റ് നിരവധിയായ പ്രോഗ്രാമുകൾ നടത്തി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ  കാഴ്ചവച്ചതായി  ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, പ്രസിഡണ്ട്‌ ജോൺ മത്തായി, സെക്രട്ടറി ക്രിസ്റ്റഫർ  വർഗീസ് എന്നിവർ അറിയിച്ചു. ഏകദേശം അറുപതോളം രാജ്യങ്ങളിലായി 100 ൽ പ്പരം പ്രോവിൻസുകൾ ഉള്ള വേൾഡ് മലയാളി കൗൺസിൽ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായി അറിയപ്പെടുന്നു.

കലാ, സാംസ്‌കാരിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് രാജു കുന്നക്കാടിന് കോർക്ക് പ്രോവിൻസിന്റ സ്നേഹോപഹാരം  സെക്രട്ടറി ജേക്കബ് വർഗീസ്,  ട്രഷറർ സിബിൻ കെ എബ്രഹാം  എന്നിവർ കൈമാറി.

Advertisment