ഡബ്ലിൻ :വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ പതിനഞ്ചാം വാർഷിക സമ്മേളനം ലിഫിവാലി, ഷീല പാലസിൽ വച്ച് പ്രൌഡഗംഭീരമായി നടത്തപ്പെട്ടു. ചെയർമാൻ ദീപു ശ്രീധറിന്റെ അധ്യക്ഷതയിൽ യൂറോപ്പ് റീജിയൻ പ്രസിഡണ്ട് ജോളി തടത്തിൽ (ജർമ്മനി )ഉദ്ഘാടനം ചെയ്തു.
ആഗോള മലയാളികളെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുന്നവേൾഡ് മലയാളി കൗൺസിൽ അംഗമാവുക എന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.ഗ്ലോബൽ വൈസ് പ്രസിഡണ്ട് ഗ്രീഗറി മേടയിൽ( ജർമ്മനി )മുഖ്യപ്രഭാഷണം നടത്തി.
അയർലണ്ട് പ്രോവിൻസിന്റെ പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
/sathyam/media/media_files/2025/03/05/sckKIeI0HgFGMJa4rd4A.jpg)
യൂറോപ്പിലെഏറ്റവും ശക്തമായ വനിതാഫോറങ്ങളിലൊന്നാണ് അയർലണ്ട് ഫോറമെന്ന് ഗ്ലോബൽ വൈസ് ചെയർപേഴ്സൺ മേഴ്‌സി തടത്തിൽ പറഞ്ഞു.
ജർമ്മൻ പ്രൊവിൻസ് പ്രസിഡണ്ട് ജോസ് കുമ്പിളുവേലിൽ അയർലണ്ട് പ്രൊവിൻസിന് ആശംസകൾ നേർന്നുകൊണ്ട് പ്രോവിന്സിന്റെ നിരവധി വർണ്ണാഭമായ പരിപാടികളിൽ പങ്കെടുത്തതിന്റെ ഓർമ്മയും അദ്ദേഹം പങ്ക് വച്ചു.സംസാരിച്ചു.
യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു കൊച്ചിൻ, ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ഗ്ലോബൽ സെക്രട്ടറി രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയൻ വൈസ് പ്രസിഡണ്ട് ബിജു വൈക്കം,എഡ്യൂക്കേഷൻ ഫോറം ഗ്ലോബൽ വൈസ് പ്രസിഡണ്ട് ജോജസ്റ്റ് മാത്യു( കാവൻ) മുൻ ചെയർമാൻ ജോൺസൺ ചക്കാലക്കൽ,മുൻ സെക്രട്ടറി അഡ്വ. റോയി കുഞ്ചെലക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/media_files/2025/03/05/wbT9wxcvOKbMY3K1HG1l.jpg)
പ്രൊവിൻസ് ഭാരവാഹികളായ മാത്യൂസ് കുര്യാക്കോസ്,രാജൻ തര്യൻ പൈനാടത്ത്, ജോർജ് കൊല്ലംപറമ്പിൽ(മൊനാഘൻ),ബിനോയ് കുടിയിരിക്കൽ ,സിറിൽ തെങ്ങുംപള്ളിൽ,പ്രിൻസ് വിലങ്ങുപാറ, സെബാസ്റ്റ്യൻ കുന്നുംപുറം,ജോയി മുളന്താനത്ത്,തോമസ് കളത്തിപ്പറമ്പിൽ, വനിതാ ഫോറം ചെയർപേഴ്സൺ ജീജ ജോയി, എസ്‌സിക്യൂട്ടീവ് അംഗം ഓമന വിൻസെന്റ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.പ്രസിഡണ്ട് ബിജു സെബാസ്റ്റ്യൻ സ്വാഗതവും ജനറൽ സെക്രട്ടറി റോയി പേരയിൽ നന്ദിയും പറഞ്ഞു.