അയർലണ്ടിൽ ഇന്നലെ ‘നാഷണൽ സ്ലോ ഡൗൺ ഡേ’; അമിതവേഗത്തിന് ഇതുവരെ പിടിയിലായത് 125 പേർ

New Update
Nctujnj

അയര്‍ലണ്ടിലെങ്ങുമായി ഗാര്‍ഡ ഇന്ന് (ഏപ്രില്‍ 09, ബുധന്‍) നാഷണല്‍ സ്ലോ ഡൗണ്‍ ഡേ ആചരിക്കുകയാണ്. റോഡ് സേഫ്റ്റി അതോറിറ്റി (ആർ എസ് എ)-യുമായി ചേര്‍ന്ന് ഇന്ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ ആരംഭിച്ച സ്ലോ ഡൗണ്‍ ഡേ, രാത്രി 11.59 വരെ തുടരും. വാഹനങ്ങള്‍ സുരക്ഷിത വേഗത്തില്‍ പോകാന്‍ ആഹ്വാനം ചെയ്യുന്ന ഈ ദിനത്തില്‍ ഇതുവരെ 125 പേരെ അമിതവേഗതയ്ക്ക് പിടികൂടിയതായി ഗാര്‍ഡ അറിയിച്ചു.

Advertisment

കൗണ്ടി വിക്ക്‌ലോയിലെ ന്യൂകാസ്‌ലിലുള്ള എൻ 11-ല്‍ 100 കി.മീ വേഗപരിധിയുള്ളിടത്ത് മണിക്കൂറില്‍ 144 കി.മീ വേഗത്തില്‍ കാര്‍ പറത്തിയ ആളും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ഗോസേഫ് മൊബൈൽ, സ്റ്റാറ്റിക് സേഫ്റ്റി ക്യാമറസ് എന്നിവ ഉപയോഗിച്ചാണ് ഗാര്‍ഡ അമിതവേഗക്കാരെ കണ്ടുപിടിക്കുന്നത്.

കോ ലഓയിസിലെ പോർലയ്‌സിലുള്ള ആർ 445-ല്‍ 80 കി.മീ വേഗപരിധിയുള്ളിടത്ത് 110 കി.മീ വേഗത്തില്‍ വാഹനമോടിച്ചയാള്‍, കൗണ്ടി ഗോള്‍വേയിലെ എൻ 67-ല്‍ 100 കി.മീ പരിധിയുള്ളിടത്ത് 141 കി.മീ വേഗത്തില്‍ പറന്നയാള്‍ എന്നിങ്ങനെയും ഗാര്‍ഡയുടെ പിടിയിലായിട്ടുണ്ട്.

വേഗത കുറച്ച് വാഹനമോടിക്കുക, നിങ്ങളുടെയും, മറ്റുള്ളവരുടെയും ജീവന്‍ സംരക്ഷിക്കുക.

Advertisment