എല്ലാക്കാലവും ലേണര്‍ പെര്‍മിറ്റില്‍ ഡ്രൈവറായി തുടരാനാവില്ല… നിയന്ത്രണത്തിനായി അയർലണ്ടിൽ പുതിയ നിയമം വരും

New Update
gvsgfvs654ew

ഡബ്ലിന്‍ : ലൈസന്‍സ് എടുക്കാതെ തുടര്‍ച്ചയായി ലേണര്‍ പെര്‍മിറ്റ് പുതുക്കി വാഹനമോടിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ലൈസന്‍സെടുക്കാതെ മൂന്നു നാലും തവണ ലേണേഴ്സ് പെര്‍മിറ്റ് പുതുക്കി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് റോഡ് സേഫ്ടി അതോറിറ്റിക്ക് സര്‍ക്കാര്‍ രേഖാമൂലം നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് ഗതാഗത മന്ത്രി ജാക്ക് ചേംബേഴ്സ് അതോറിറ്റിക്ക് കത്തു നല്‍കി.

Advertisment

ഒന്നിലേറെ പ്രാവശ്യം ലേണര്‍-പെര്‍മിറ്റ് പുതുക്കുന്ന ഡ്രൈവര്‍മാരെ തടയുന്നതിന് വ്യവസ്ഥ കൊണ്ടുവരണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ ഇതു സംബന്ധിച്ച നിയമം നടപ്പാക്കിയേക്കുമെന്നാണ് സൂചന. 30,000 ലേണര്‍ ഡ്രൈവര്‍മാരാണ് ടെസ്റ്റില്‍ പങ്കെടുക്കാതെ വര്‍ഷങ്ങളായി റോഡില്‍ കറങ്ങുന്നത്.

അത്തരം ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് മന്ത്രി ജാക്ക് ചേംബേഴ്‌സ് നേരത്തേ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയും മാധ്യമങ്ങള്‍ മുഖേനയും ബാധവല്‍ക്കരണ കാമ്പെയ്‌നുകള്‍ ആരംഭിക്കും.

ഇതിനുള്ള ചെലവുകള്‍ക്കുള്ള തുക മൂന്ന് മില്യണ്‍ യൂറോയായി വര്‍ദ്ധിപ്പിച്ചുവെന്ന് ഗതാഗത മന്ത്രിയുടെ കത്തില്‍ പറയുന്നു. ഈ നടപടിയിലൂടെ അതോറിറ്റിക്ക് കൂടുതല്‍ ഫണ്ട് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisment