ഡബ്ലിനിൽ നടന്ന ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

New Update
Vgbv

ഡബ്ലിനിലെ പോർട്ടോബല്ലോ Road-ൽ ബുധനാഴ്ച നടന്ന ആക്രമണത്തെ തുടർന്ന് ഒരാൾ ആശുപത്രിയിൽ. വൈകുന്നേരം ഏകദേശം 6.10 ഓടെയാണ് 30-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണം നടന്നത്. ഇദ്ദേഹത്തെ ഗുരുതരമായ പരിക്കുകളോടെ സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല എന്നാണ് റിപ്പോർട്ട്‌.

Advertisment

ഫെബ്രുവരി 18 ബുധനാഴ്ച്ച വൈകുന്നേരം 5.30-നും 6.30-നും ഇടയിൽ പോർട്ടോബല്ലോ റോഡ്പ്ര ദേശത്ത് ഉണ്ടായിരുന്ന ആരെങ്കിലും സംഭവത്തിന്‌ സാക്ഷികൾ ആയിട്ടുണ്ടെങ്കിലോ, ആരുടെയെങ്കിലും കൈയിൽ അന്വേഷണത്തിന് സഹായകരമാകുന്ന തരത്തിൽ സിസിടിവി, ഡാഷ് ക്യാമറ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെങ്കിലോ

കെവിൻ സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിൽ 01 666 9400 എന്ന നമ്പറിലോ, ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ, അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറണം എന്ന് ഗാർഡ അഭ്യർത്ഥിച്ചു.

Advertisment