/sathyam/media/media_files/2025/01/18/K1H432KjNeKP5nPYyBs7.jpg)
കില്‍ഡെയര്‍ ടൗണില്‍ നടന്ന ക്രൂരമായ ആക്രമണത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരന്‍ ഗുരുതരാവസ്ഥയില്‍. ഞായറാഴ്ച പുലര്‍ച്ചെ 3.15-ഓടെ എംസിഗീ ടെറസി പ്രദേശത്താണ് അജ്ഞാതരാല്‍ ആക്രമിക്കപ്പെട്ട് ബോധരഹിതനായ നിലയില്‍ 20-ലേറെ പ്രായമുള്ള ചെറുപ്പക്കാരനെ കണ്ടെത്തിയത്. ഇദ്ദേഹം നിലവില്‍ നാസ് ജനറൽ ഹോസ്പിറ്റല്‍ ചികിത്സയിലാണ്.
സംഭവത്തെ പറ്റി എന്തെങ്കിലും സൂചനയുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഒക്ടോബര്‍ 26 ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്കും 4 മണിക്കും ഇടയില്‍ എംസിഗീ ടെറസി പ്രദേശത്ത് കൂടി യാത്ര ചെയ്തവരുടെ കാറിന്റെ ഡാഷ് ക്യാമറയിലോ, പ്രദേശത്തെ ഏതെങ്കിലും സിസിടിവിയിലോ സംശയകരമായ എന്തെങ്കിലും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍, അവര്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക:
കിൽഡറെ ഗാർഡ സ്റ്റേഷൻ – 045 527730
ഗാർഡ കോൺഫിഡന്റിൽ ലൈൻ – 1800 666 111
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us