കാല്‍നടയാത്ര കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഡബ്ലിനിലെ ഫുട്പാത്തുകളില്‍ തിളങ്ങുന്ന ലൈറ്റുകള്‍ സ്ഥാപിക്കുന്നു. അശ്രദ്ധമായി നടക്കുന്നവരെ ഫുട്പാത്തിലൂടെ ശരിയായി നടക്കാന്‍ പ്രേരിപ്പിക്കുകയാണ് ഈ ലൈറ്റുകളുടെ ലക്ഷ്യം. ഫോണുകളിലും മറ്റും നോക്കി അശ്രദ്ധയോടെ നടക്കുന്ന കാല്‍നടയാത്രക്കാര്‍ റോഡിലെ സ്ഥിരം കാഴ്ചയാണ്.
തിളങ്ങുന്ന ചുവന്ന ലൈറ്റുകള്‍ ആദ്യമായി പിടിപ്പിക്കുക താരാ സ്ട്രീറ്റിലെ ഫുട്പാത്തുകളിലാണ്. യൂറോപ്പിലെ മറ്റ് പല നഗരങ്ങളിലും നേരത്തെ തന്നെയുള്ള ഇത്തരം ലൈറ്റുകള്‍ ‘സോംബി ട്രാഫിക് ലൈറ്റ്സ്’ എന്നും അറിയപ്പെടുന്നുണ്ട്.