/sathyam/media/media_files/2025/12/06/23f1fa67-465c-4f09-bf3f-b890a312df77-2025-12-06-15-26-13.jpg)
ജിദ്ദ: ഫലസ്തീനും ഈജിപ്തിനും ഇടയിലെ റഫ ക്രോസിംഗ് ഒരു ദിശയിൽ മാത്രം തുറക്കുന്നതിനെക്കുറിച്ചുള്ള ഇസ്രായേലിന്റെ പ്രസ്താവനകൾ ആശങ്ക ഉണ്ടാക്കുന്നതാണെന്നും അസ്വീകാര്യമാണെന്നും അറബ് - ഇസ്‌ലാമിക് രാജ്യങ്ങൾ പ്രതികരിച്ചു.
ഈജിപ്ത്, സൗദി അറേബ്യ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, പാകിസ്ഥാൻ, തുർക്കി, ജോർദാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത യോഗമാണ് നിരാകരണ പ്രസ്താവന നടത്തിയത്.
ഫലസ്തീൻ ജനതയെ അവരുടെ മണ്ണിൽ നിന്ന് പുറത്താക്കാനുള്ള ഏതൊരു ശ്രമത്തെയും പൂർണ്ണമായും നിരസിക്കുന്നതായും രണ്ട് ദിശകളിലേക്കും റഫ ക്രോസിംഗ് തുറക്കുണമെന്നും അറബ് - ഇസ്ലാമിക രാജ്യങ്ങൾ ആവശ്യപ്പെട്ടു. താമസക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക, ഗാസ മുനമ്പിലെ ആരും പുറത്തുപോകാൻ നിർബന്ധിതരാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയുൾപ്പെടെ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതി പൂർണ്ണമായി പാലിക്കേണ്ടതിന്റെ ആവശ്യകത ഈ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഉന്നയിച്ചു.
ഗസ്സയിൽ സ്ഥിരത പുനഃസ്ഥാപിക്കുന്നതിനും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സമഗ്രമായ കാഴ്ചപ്പാടോടെ അവർക്ക് അവരുടെ മണ്ണിൽ തുടരാനും അവരുടെ മാതൃരാജ്യം കെട്ടിപ്പടുക്കുന്നതിൽ പങ്കെടുക്കാനും അനുയോജ്യമായ സാഹചര്യങ്ങളാണ് സൃഷ്ടിക്കേണ്ടതെന്നും മന്ത്രിമാർ ഊന്നിപ്പറഞ്ഞു.
മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള പ്രസിഡന്റ് ട്രംപിന്റെ പദ്ധ്വതിയോട് നന്ദി രേഖപ്പെടുത്തിയ അറബ് - ഇസ്ലാമിക് മന്ത്രിമാർ സുരക്ഷയും സമാധാനവും കൈവരിക്കുന്നതിനും പ്രാദേശിക സ്ഥിരതയുടെ അടിത്തറ ഏകീകരിക്കുന്നതിനും പ്രസ്തുത പദ്ധതി കാലതാമസമോ തടസ്സമോ ഇല്ലാതെ പൂർണമായും നടപ്പിലാക്കേണ്ടത് സുപ്രധാനമാണെന്നും പറഞ്ഞു.
ഗാസ മുനമ്പിൽ പലസ്തീൻ അതോറിറ്റിക്ക് അതിന്റെ ഉത്തരവാദിത്തങ്ങൾ പുനരാരംഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കേണ്ടതിന്റെയും ആവശ്യകതയും അറബ് - ഇസ്‌ലാമിക മന്ത്രിമാർ അടിവരയിട്ടു.
സുരക്ഷാ കൗൺസിൽ പ്രമേയം 2803 ഉം ബന്ധപ്പെട്ട എല്ലാ കൗൺസിൽ പ്രമേയങ്ങളും പൂർണ്ണമായി നടപ്പിലാക്കുന്നതിനായി അമേരിക്കയുമായും മറ്റു ബന്ധപ്പെട്ട പ്രാദേശിക, അന്തർദേശീയ കക്ഷികളുമായും ഏകോപനത്തോടെ പ്രവർത്തിക്കാനുള്ള സന്നദ്ധ ഈ രാജ്യങ്ങൾ ആവർത്തിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്കും പ്രമേയങ്ങൾക്കും അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരവും മന്ത്രിമാർ എടുത്തുപറഞ്ഞു. ഇതുപ്രകാരം, 1967 ജൂൺ 4 ലെ അതിർത്തികളോടെയും കിഴക്കൻ ജറുസലേം തലസ്ഥാനവുമായുള്ള സ്വതന്ത്ര പലസ്തീൻ രാഷ്ട്രമാണ് നിലവിൽ വരേണ്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us