റോം: ഇറ്റലിയിലെ റോം നഗരത്തിലെ പ്രെനെസ്റ്റിനയിൽ ഒടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. പ്രവാസികളടക്കം നിരവധി യാത്രക്കാരുമായി സഞ്ചരിച്ച പബ്ളിക്ക് ട്രാൻസ്പോർട്ട് ബസിനാണ് തീ പിടിച്ചത്.
/filters:format(webp)/sathyam/media/media_files/2025/07/01/925585bc-c5a7-4bfc-8bb1-59560ec1b2aa-2025-07-01-20-01-13.jpg)
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർ അലാറം മുഴക്കി വാഹനം നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് ഉച്ചക്ക് ശേഷം 3 മണിയോടെയായിരുന്നു അപകടം.
/sathyam/media/post_attachments/~media/horizontal-low/13868176886728/incendio-autobus-atac-981283.jpg)
ബസിൽ നിന്നും പുകയുയർന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി. എന്നാൽ എല്ലാ യാത്രക്കാരേയും സുരക്ഷിതരായി പുറത്തെത്തിച്ചു. ബസിന്റെ പിൻഭാഗം തീജ്വാലകൾ കൊണ്ട് കത്തിനശിച്ചു. അഗ്നിശമന സേനാംഗങ്ങളും ലോക്കൽ പോലീസും റോം ട്രാൻസ്പോർട്ട് ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/07/01/9d955396-8d98-4372-b9fe-9194187e551b-2025-07-01-20-01-13.jpg)