Advertisment

ഇറ്റാലിയന്‍ മലയാളികളോട് ഒരമ്മ ചോദിച്ചു: രോഗശയ്യയില്‍ കിടക്കുന്ന മകളെ ഒരുനോക്ക് കാണാന്‍ എനിക്കവളെ തരാമോ എന്ന്, മലയാളി സമൂഹം ഒന്നടങ്കം കൈകോര്‍ത്തു ! ഒടുവില്‍ അമ്മയ്ക്ക് ക്രിസ്തുമസ് സമ്മാനമായി വിമാനത്തില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കി മകളെ അമ്മയ്ക്ക് സമ്മാനിച്ച് ഇറ്റാലിയന്‍ മലയാളികള്‍ ! 5 മാസത്തെ മാത്രം പരിചയമുള്ള മലയാളി വീട്ടമ്മയ്ക്കുവേണ്ടി ഇറ്റാലിയന്‍ മലയാളികള്‍ ചെയ്തത് മാതൃക !

നാലോ അഞ്ചോ മാസം മുമ്പ് മാത്രം മകനൊപ്പം തൊഴില്‍ തേടി ഇറ്റലിയിലെത്തിയ തിരുവനന്തപുരം സ്വദേശിനിയായ സ്വപ്ന മൈക്കിളിനെയാണ് 25 ലക്ഷത്തിലേറെ രൂപ മുടക്കി ഇവിടുത്തെ മലയാളികള്‍ ഒന്നടങ്കം കൈകോര്‍ത്ത് നാട്ടിലെത്തിച്ചത്.

New Update
team with swapna

ഇറ്റലി: ജോലിതേടി ഇറ്റലിയിലെത്തി ഒടുവില്‍ അര്‍ബുദത്തോട് പൊരുതേണ്ടിവന്ന മകളെ ഒരുനോക്ക് കാണാന്‍ ഒന്ന് നാട്ടിലെത്തിച്ചു നല്‍കുമോ എന്ന ഒരമ്മയുടെ കണ്ണീരോടെയുള്ള ചോദ്യത്തിന് മുമ്പില്‍ ഇറ്റലിയിലെ മലയാളി സമൂഹം ഒറ്റക്കെട്ടായി കൈകോര്‍ത്തു. ഏറെ പ്രതിസന്ധികളും പ്രതിബന്ധങ്ങളും തരണം ചെയ്ത് അമ്മയ്ക്ക് ക്രിസ്തുമസ് സമ്മാനമായി മകളെ നാട്ടിലെത്തിച്ച് നല്‍കിയിരിക്കുകയാണ് ഇറ്റാലിയന്‍ മലയാളികള്‍.

Advertisment

നാലോ അഞ്ചോ മാസം മുമ്പ് മാത്രം മകനൊപ്പം തൊഴില്‍ തേടി ഇറ്റലിയിലെത്തിയ തിരുവനന്തപുരം സ്വദേശിനിയായ സ്വപ്ന മൈക്കിളിനെയാണ് 25 ലക്ഷത്തിലേറെ രൂപ മുടക്കി ഇവിടുത്തെ മലയാളികള്‍ ഒന്നടങ്കം കൈകോര്‍ത്ത് നാട്ടിലെത്തിച്ചത്.


ഭര്‍ത്താവിന്‍റെ മരണശേഷം സാമ്പത്തികമായി പ്രയാസം നേരിട്ടതോടെയാണ് മക്കളുടെ പഠനം മുടങ്ങാതിരിക്കാന്‍ സ്വപ്ന ജോലി നേടി ഇറ്റലിയിലേയ്ക്ക് തിരിച്ചത്. മക്കളിലൊരാള്‍ യുകെയിലും രണ്ടാമത്തെയാള്‍ ഇറ്റലിയിലും പഠിച്ചുകൊണ്ടിരിക്കെയാണ് ഭര്‍ത്താവിന്‍റെ മരണം. ഇതോടെയാണ് മകളുടെ വിദ്യാഭ്യാസത്തിനായി സ്വപ്ന ഇറ്റലിയിലേയ്ക്ക് തിരിച്ചത്.

ഇവിടെ നഴ്സായി ജോലി തുടങ്ങി ദിവസങ്ങള്‍ക്കകം സ്വപ്ന ഒരു ദിവസം തളര്‍ന്നു വീണതോടെയാണ് അസുഖം തിരിച്ചറിയുന്നത്. പരിശോധനയില്‍ ക്യാന്‍സര്‍ ഗുരുതരമായ തോതില്‍ ശരീരത്തെ കീഴടക്കിയതായി മനസിലായി.

മൂന്നു മാസം സാന്‍ കാമിലോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ മകളുടെ അവസ്ഥ അറിഞ്ഞ അമ്മ അവളെ എങ്ങനെയെങ്കിലും നാട്ടിലെത്തിച്ചു തരുമോ ? എന്ന് ഒപ്പമുള്ളവരോട് അപേക്ഷിക്കുകയായിരുന്നു.

swapna


പ്രമുഖ ഇറ്റാലിയന്‍ മലയാളി സംഘടനയായ അലിക് ഇറ്റലി (Alik Italy) യുടെ നേതൃത്വത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പക്ഷേ രോഗാവസ്ഥയില്‍ കിടപ്പിലായ സ്വപ്നയെ സ്ട്രക്ച്ചറിലല്ലാതെ വിമാനത്തില്‍ കൊണ്ടുപോകാന്‍ സാധ്യമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മാത്രമല്ല, അനസ്തേഷ്യ ഡോക്ടറും നഴ്സും ഒപ്പം വേണമെന്നും നിര്‍ദേശിച്ചു.


വിമാനത്തില്‍ സ്ട്രക്ച്ചര്‍ ക്രമീകരിക്കാന്‍ 8 സീറ്റുകള്‍ വേണം. ഒപ്പം ഒരു ഡോക്ടര്‍ക്കും നഴ്സിനും രണ്ട് സീറ്റുകള്‍ വേറെയും. ആകെ 10 സീറ്റുകള്‍ ബുക്ക് ചെയ്തെങ്കിലേ യാത്ര സാധ്യമാകൂ. തിരക്കുള്ള സമയംകൂടിയായതിനാല്‍ ആദ്യ പ്രതിസന്ധി ഇതുതന്നെയായിരുന്നു.

മലയാളിയുടെ ഉടമസ്ഥതയിലുള്ള റോമിലെ ഭാരത് വേദ ടൂര്‍സ് ആ ദൗത്യം ഏറ്റെടുത്തു. അടുത്ത പ്രതിസന്ധി ഡോക്ടറുടെ സഹായമായിരുന്നു. അനസ്തേഷിസ്റ്റായ ഡോ. ഫെഡറികോ കൂരോ സമയം കണ്ടെത്തിയതോടെ ഒപ്പം പോകാന്‍ മലയാളി നഴ്സ് തിരുവനന്തപുരം സ്വദേശിനിയായ ലിജി സിറിയക്കും തയ്യാറായി.

റോമിലെ ടൂറിസം കമ്പനി കുവൈറ്റ് എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് 10 സീറ്റുകള്‍ തരപ്പെടുത്തി. അതില്‍ 8 സീറ്റുകള്‍ മാറ്റി സ്ട്രക്ച്ചര്‍ ക്രമീകരിച്ചു. ഒടുവില്‍ ഇന്നലത്തെ കുവൈറ്റ് എയര്‍ലൈന്‍സില്‍ നാട്ടിലേയ്ക്ക് തിരിച്ച സംഘത്തെ നെടുമ്പാശേരിയിലെത്തിച്ച് ആംബുലന്‍സില്‍ ഇന്നുച്ചകഴിഞ്ഞ് തിരുവനന്തപുരത്തെത്തിക്കുകയായിരുന്നു.


ടിക്കറ്റിനും ഡോക്ടറുടെ ഫീസും മറ്റ് ആശുപത്രി ചിലവുകളും മാത്രമായി 25 ലക്ഷത്തിലേറെയാണ് വിവിധ സംഘടനകള്‍ ഒന്നുചേര്‍ന്ന് ചിലവഴിച്ചത്. നഴ്സ് ലിജി സൗജന്യമായി സര്‍വ്വീസ് നല്‍കിയതും ഭാരത് വേദ മുഴുവന്‍ സര്‍വ്വീസ് ചാര്‍ജുകളും ഒഴിവാക്കി കുറഞ്ഞ നിരക്കില്‍ ടിക്കറ്റൊരുക്കിയതും ചിലവ് കുറച്ചു.


അലിക് ഇറ്റലിയുടെ നേതൃത്വത്തില്‍ ക്നാനായ അസോസിയേഷൻ, ട്രിവാൻഡ്രം യൂണിറ്റി റോമ, അങ്കമാലി അസോസിയേഷൻ സെംപിയോണെ സ്റ്റാർസ്, ഒഐസിസി ഇറ്റലി, വില്ല പംഫിലി ബോയ്സ്, കേരള ഫ്രണ്ട്‌സ് ഇൻ റോമ, വുമൺ ആർമി കെഐഡബ്ല്യുഎ റോമ, വില്ല മാധുരി ക്ഷേത്രം, ഫ്രണ്ട്‌സ് റോമ, കൊല്ലം ബ്രദർസ് വുമൺ ഓഫ് സിചിലി, കണ്ണൂർ അസോസിയേഷൻ, പ്രവാസി വാട്സാപ്പ് കൂട്ടായ്മ, സേവൻസ്‌ റോമ, റോമൻ ക്നാനായ ബ്രദർസ്, ഗോഡ്സ് ഓണ്‍ കണ്‍ട്രി തന്തൂരി റെസ്റ്റോറന്റ് എന്നിവരെല്ലാം ഒറ്റക്കെട്ടായി നിരന്നു. മിക്കവാറും ദിവസങ്ങളിൽ സ്വപ്നയുടെ അടുത്തു പോയി അശ്വസിപ്പിക്കുകയും പ്രാർത്ഥിക് ചെയ്ത ഫാ. പോള്‍ സണ്ണിയാണ് എല്ലാത്തിനും ഒപ്പം നിന്ന് നേതൃത്വം നല്‍കിയത്.

Advertisment