New Update
/sathyam/media/media_files/nilVt0ztBBHJS4jjpF6j.jpg)
മനാമ : സിപിഎം ന്റെ ആക്രമികളാൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് നേതാക്കളായ കൃപേഷിനെയും,ശരത്ത് ലാലിന്റെയും അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ഐ വൈ സിസി ഗുദൈബിയ -ഹൂറ ഏരിയ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഏരിയ പ്രസിഡന്റ് ര ജീഷ് മഠത്തിൽ അധ്യക്ഷത വഹിച്ചു.
Advertisment
ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്ക്, ട്രഷറർ നിധീഷ് ചന്ദ്രൻ,സിദ്ദിഖ് എന്നിവർ കൃപേഷിനെയും, ശരത്ത് ലാലിനെയും അനുസ്മരിച്ച് സംസാരിച്ചു.ചായക്കട റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന പരിപാടി പുഷ്പാർച്ചനയോടെയാണ് ആരംഭിച്ചത്. ഏരിയ സെക്രട്ടറി ലിനീഷ് സ്വാഗതവും, ഏരിയ ട്രഷറർ ഷിഹാബ് അലി നന്ദിയും പറഞ്ഞു. അനീഷ് ഭോപ്പാൽ പരിപാടി നിയന്ത്രിച്ചു