ജനത കൾച്ചറൽ സെന്റർ ബഹ്റൈൻ ഓണാഘോഷം നടത്തി

പ്രസിഡന്റ് നജീബ് കടലായി ഉത്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ സെക്രട്ടറി നികേഷ് വരാപ്റത്ത് അദ്ധ്യക്ഷത വഹിച്ചു.

New Update
manama onam

മനാമ: ജനത കൾച്ചറൽ സെന്റർ ബഹ്റൈൻ ഹൂറ ഫെനീഷിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് നജീബ് കടലായി ഉത്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ സെക്രട്ടറി നികേഷ് വരാപ്റത്ത് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും നടന്നു.  

Advertisment

manama onam two.

സ്ത്രീകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ മനോജ് വടകര, ജയരാജ്, രാമകൃഷ്ണൻ,സന്തോഷ് മേമുണ്ട, ഷൈജു,നാസ്സർ തുടങ്ങിയവർ ഓണാശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ദിനേശൻ, ജിബിൻ, മനോജ് ഓർക്കാട്ടേരി, പ്രഭിലാഷ്, സുബീഷ്, ജയപ്രകാശ്,സുരേന്ദ്രൻ, ചന്ദ്രൻ, സുരേഷ് പൊൻമേരി, ശശി ബാബു.യൂ.പി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി. 28 തരം വിഭവങ്ങളോടു കൂടിയ സദ്യ നല്കിയ പരിപാടിക്ക് പവിത്രൻ കളളിയിൽ സ്വാഗതവും പ്രജീഷ് നന്ദിയും പറഞ്ഞു.

bahrain news
Advertisment