New Update
/sathyam/media/media_files/2f2c8zz9vNleb1XKxL1V.jpg)
റിയാദ്: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദ സെക്ടറിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ.
Advertisment
കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് ആഴ്ചയിൽ 4 പുതിയ സർവീസുകളാണ് പ്രഖ്യാപിച്ചത്. നിലവിൽ ആഴ്ചയിൽ 7 സർവീസുകളാണ് ഇൻഡിഗോ വിമാന കമ്പനി ജിദ്ദയിലേക്ക് സർവീസ് നടത്തുന്നത്.
ഇതിനുപുറമെ നാല് സർവീസുകൾ ഇൻഡിഗോ വർദ്ധിപ്പിച്ച് ആഴ്ചയിൽ 11 സർവീസുകളാണ് നടത്തുക. മാർച്ച് ഒന്നുമുതലാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
ഉച്ചയ്ക്ക് 1:50 നാണ് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് വിമാനം പുറപ്പെടുക. സൗദി സമയം വൈകിട്ട് 5:30 ന് ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന തരത്തിലാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
യാത്രക്കാർക്ക് ഏറെ ആശ്വാസമാകുന്നതാണ് പുതിയ സർവീസുകൾ.