ആകാശത്ത്  വെച്ച് ക്യാബിൻ മാനേജർ  മരണപ്പെട്ടു;  സംഭവം സൗദിയയുടെ ജിദ്ദ - ലണ്ടൻ വിമാനത്തിൽ

വിമാനം അടിയന്തരമായി കെയ്‌റോ വിമാനത്താവളത്തിൽ ഇറക്കാൻ  ശ്രമിക്കുന്നതിടെ  മരണം  സംഭവിക്കുകയുമായിരുന്നു" -  സൗദി എയർലൈൻസ് അധികൃതർ  വിശദീകരിച്ചു.

author-image
സൌദി ഡെസ്ക്
New Update
images(607)

ജിദ്ദ: പറന്നു കൊണ്ടിരിക്കേ വിമാനത്തിലെ ക്യാബിൻ മാനേജർക്ക് ദേഹാസ്വാസ്ഥ്യം. വഴിയിലെ ഒരു വിമാനത്താവളത്തിൽ  അടിയന്തിരമായി വിമാനം ഇറക്കി കൊണ്ടിരിക്കേ മരണവും. 

Advertisment

ജിദ്ദയിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട  സൗദി എയർലൈൻസ് വിമാനം  എസ് വി 119  ലാണ്  ഉദ്വേഗ ജനകമായ  സംഭവം.


ക്യാബിൻ മാനേജരുടെ മരണത്തിൽ സൗദി എയർലൈൻസ് അനുശോചിച്ചു. 


"കൃത്യ നിർവഹണത്തിലായിരിക്കേ  ക്യാബിൻ  മാനേജർ  മുഹ്സിൻ അൽസഹ്‌റാനി  അന്ത്യശ്വാസം  വലിക്കുകയായിരുന്നു. 

ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോൾ തന്നെ സഹപ്രവർത്തകർ അദ്ദേഹത്തിന് പ്രഥമിക ചികിത്സ നൽകിയിരുന്നു.    


തുടർന്ന്,  വിമാനം അടിയന്തരമായി കെയ്‌റോ വിമാനത്താവളത്തിൽ ഇറക്കാൻ  ശ്രമിക്കുന്നതിടെ  മരണം  സംഭവിക്കുകയുമായിരുന്നു" -  സൗദി എയർലൈൻസ് അധികൃതർ  വിശദീകരിച്ചു.


ആത്മാർത്ഥതയും  അച്ചടക്കവും  മുഖമുദ്രയാക്കിയ  ജീവനക്കാരനായിരുന്നു  ക്യാബിൻ  മാനേജർ  മുഹ്സിൻ അൽസഹ്‌റാനി എന്ന്  സൗദി എയർലൈൻസ്  വാർത്താ കുറിപ്പ്   അനുസ്മരിച്ചു.  

അപ്രതീക്ഷിതമായ വിധത്തിൽ സന്നിഗ്ധാവസ്ഥ  സംജാതമായപ്പോൾ  സന്ദർഭോചിതം പ്രശംസനീയമായി ഉത്തരവാദിത്തം നിർവഹിച്ച വിമാനത്തിലെ മറ്റു ജീവനക്കാരെ വാർത്താക്കുറിപ്പ് അഭിനന്ദിക്കുകയും  ചെയ്തു.

Advertisment