/sathyam/media/media_files/2025/12/12/jidda-pravasi-2025-12-12-21-06-10.jpg)
ജിദ്ദ: പ്രവാസത്തിന്റെ നോവും നീറ്റലും, ബന്ധങ്ങളും, ക്രയവിക്രയങ്ങളും, സാമൂഹ്യ പരിസരങ്ങളിലെ ഇടപെടലുകളും, രാഷ്ട്രീയവും രാഷ്ട്രാന്തരീയവുമായ വിവിധ വിഷയങ്ങളുടെ ചർച്ചകൾക്കായി ഒരു മലയാളി കോൺഫറൻസ്. ജിദ്ദയിലെ മലയാളികളുടെ ആസ്ഥാനമായ ഷറഫിയ്യയിൽ ഈ മാസം 19 വെള്ളിയാഴ്ചയാണ് പരിപാടി. അനസ് ബിന്‍ മാലിക് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിദ്ദ ദഅവാ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ജിദ്ദാ പ്രവാസി കോൺഫറൻസിന്റെ സംഘാടകർ.
അല്‍ അബീര്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ രാത്രി 8 മണി ക്ക് ആരംഭിക്കുന്ന പരിപാടി അനസ് ബിന്‍ മാലിക് സെന്റര്‍ മേധാവി ശൈഖ് ഫായിസ് അസ്സഹലി ഉദ്ഘാടനം ചെയ്യും. ജെ ഡി സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സുനീര്‍ പുളിക്കൽ അധ്യക്ഷത വഹിക്കും.
സൗദി ഇസ്ലാഹീ കോര്‍ഡിനേഷന്‍ കമ്മിറ്റി ദേശീയ മേഖലാ കമ്മിറ്റി നേതാക്കളും, ജിദ്ദയിലെ മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്തങ്ങളും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖ വ്യക്തിത്തങ്ങള്‍ കോൺഫറൻസിൽ സംബന്ധിക്കുമെന്ന് സംഘാടകർ വിവരിച്ചു.
കോണ്‍ഫറന്‍സ് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അഷ്റഫ് "പ്രവാസികള്‍; മതം-സമൂഹം-രാഷ്ട്രം" എന്ന വിഷയം അവതരിപ്പിക്കും. വിസ്ഡം യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് താജുദ്ധീന്‍ സ്വലാഹി "പ്രവാസികള്‍; ബന്ധങ്ങള്‍ ബന്ധനങ്ങള്‍" എന്ന വിഷയവും, ദമ്മാം ഇസ്ലാമിക് സെന്റര്‍ മലയാള വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി "തൊഴിലിടങ്ങളിലെ പ്രവാസി" എന്ന വിഷയവും, ജിദ്ദ ജാലിയാത് മലയാള വിഭാഗം മേധാവി ഉമര്‍കോയ മദീനി "ശാന്തി തേടുന്ന പ്രവാസം" എന്ന വിഷയവും അവതരിപ്പിക്കും.
പ്രവാസി കോണ്‍ഫറന്‍സിന്റെ വിജയത്തിനായി സുനീര്‍ പുളിക്കല്‍ ചെയര്‍മാനും ഫൈസല്‍ വാഴക്കാട് ജനറല്‍ കണ്‍വീനറും ആയി കൊണ്ടുള്ള വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സ്വാഗത സംഘം സബ് കമ്മിറ്റികൾ സംബന്ധിച്ച വിവരങ്ങൾ:
പ്രചാരണം: റൗനഖ് ഓടക്കല്‍ (ചെയര്‍മാന്‍), അബ്ദുര്‍ റഹീം എടക്കര (കണ്‍വീനര്‍) ഹാരിസ് തറയില്‍, അബ്ദുല്‍ ഹഖ്, താരിഖ്, ഏരിയാ വകുപ്പ് സെക്രട്ടറിമാര്‍ (അംഗങ്ങള്‍),
ഫൈനാന്‍സ്: മുഹമ്മദ് റിയാസ് (ചെയര്‍മാന്‍), നബീല്‍ പാലപ്പറ്റ (കണ്‍വീനര്‍) ഫൈസല്‍, സുനീര്‍, റഷീദ് ചേരൂര്‍, ശമീര്‍ വണ്ടൂര്‍ (അംഗങ്ങള്‍),
ഐ ടി ഓഡിയോ & വീഡിയോ: സല്‍മാനുല്‍ ഫാരിസ് (ചെയര്‍മാന്‍) സൗബാന്‍ മൊറയൂര്‍ (കണ്‍വീനര്‍) മിസ്അബ്, റഫീഖ് സുല്ലമി, അമ്മാര്‍, അബ്ദുല്‍ ഗനി (അംഗങ്ങള്‍),
വെന്യു & സ്റ്റേജ്: ശിഹാബ് കീഴിശ്ശേരി (ചെയര്‍മാന്‍) റമീസ് ബവാദി (കണ്‍വീനര്‍) റമീസ്, മുജീബ് തച്ചമ്പാറ, നിയാസ്, ജിന്‍ഷാദ് അങ്ങാടിപ്പുറം, മുനീര്‍ ബാബു, റാഫി സാമിര്‍, റബീബ് നിലമ്പൂര്‍ (അംഗങ്ങള്‍),
ഫുഡ്: അബ്ദുല്‍ ജബ്ബാര്‍ തിരൂരങ്ങാടി (ചെയര്‍മാന്‍) ബദറുദ്ദീന്‍ കണ്ണൂര്‍ (കണ്‍വീനര്‍) റിയാസ് തുവ്വൂര്‍, ആലിക്ക, റിയാസ് എടത്തനാട്ടുകര, അബ്ദുല്‍ അസീസ് കണ്ണൂര്‍, അബ്ദുര്‍റസാഖ് ഇരിക്കൂര്‍, അബ്ദുല്ല കോട്ടയില്‍ (അംഗങ്ങള്‍),
വോളണ്ടിയേഴ്സ്: അബ്ദുല്‍ ജബ്ബാര്‍ വെട്ടുപാറ (ചെയര്‍മാന്‍) ജഷീര്‍ കൂട്ടിലങ്ങാടി (കണ്‍വീനര്‍) നൗഫല്‍ പീടിയേക്കല്‍, ഷാനിദ് നന്തി, സല്‍മാനുല്‍ ഹാരിസ്, ജംഷാദ് ബവാദി, ആഷിഫ് അബ്ദുല്‍ ജബ്ബാര്‍, റഷീദ് എലത്തൂര്‍, അഫീഫ്, മുഹമ്മദ് മഹ്ജര്‍ (അംഗങ്ങള്‍)
ഫീല്‍ഡ് ദഅവ: റഫീഖ് ഇരിവേറ്റി (ചെയര്‍മാന്‍) ഡോ. റിയാസ് മാഹി (കണ്‍വീനര്‍), ഏരിയാ വകുപ്പ് സെക്രട്ടറിമാര്‍
പ്രസിഡണ്ട് സുനീര്‍ പുളിക്കല്‍ അധ്യക്ഷം വഹിച്ചു, ഫൈസല്‍ വാഴക്കാട് സ്വാഗതവും നബീല്‍ പാലപ്പറ്റ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us