/sathyam/media/media_files/2025/07/16/images1151-2025-07-16-17-26-00.jpg)
ജിദ്ദ: ദക്ഷിണ സൗദിയിലെ നജ്‌റാൻ നഗരത്തിൽ നിന്ന് മൊത്തം പ്രവാസി ലോകത്തിന് തന്നെ അപമാനകരമായൊരു വാർത്ത പുറത്തുവന്നു. ഈ പ്രദേശത്ത് നിന്നും പന്ത്രണ്ട് പ്രവാസികളെ നജ്‌റാൻ പോലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു.
ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിനുള്ളിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പിടിയിലായ 12 പേരിൽ പ്രവാസികളായ ഏഴ് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്.
എന്നാൽ പിടിയിലായവർ ഏതു രാജ്യക്കാരെന്നതുൾപ്പെടെയുള്ള യാതൊരു വിവരങ്ങളും പോലീസ് പുറത്ത് വിട്ടിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടന്നു വരികയാണ്.
നജ്‌റാൻ ആഭ്യന്തര വകുപ്പിലെ കമ്മ്യൂണിറ്റി സുരക്ഷയ്ക്കും മനുഷ്യക്കടത്ത് തടയുന്നതിനുമുള്ള വിഭാഗവുമായി സഹകരിച്ച് പോലീസിന്റെ പ്രത്യേക ദൗത്യസേന നടത്തിയ നീക്കത്തിലൂടെയാണ് പ്രതികൾ വലയിലായത്.
പ്രതികളെ അറസ്റ്റ് ചെയ്തതായും അവർക്കെതിരായ നിയമ നടപടികൾ പൂർത്തിയാക്കിയതായും ബാധകമായ ചട്ടങ്ങൾക്കനുസൃതമായി ആവശ്യമായ നടപടികൾക്കായി അവരെ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തതായും പബ്ലിക് സെക്യൂരിറ്റി സ്ഥിരീകരിച്ചു.
ഇസ്‌ലാമിക നിയമ പ്രകാരം സൗദിയിൽ വധശിക്ഷയാണ് വേശ്യാവൃത്തിയിലെ പ്രതികൾക്ക് കുറ്റം സ്ഥിരപ്പെട്ടാൽ ലഭിക്കുക.