Advertisment

ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ശക്തമായ കാറ്റും മഴയും. ഇരുമ്പ് സീറ്റുകളും ബോക്‌സുകളും വിമാനത്തിന്റെ മുകളിലേക്ക് വീണു

സൗദി അറേബ്യയിലെ ജിദ്ദയിലുള്‍പ്പെടെ അതിശക്തമായ കാറ്റിലും മഴയിലും ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മണിക്കൂറോളം പ്രതിസന്ധി സൃഷ്ടിച്ചു

New Update
jiddah

 ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലുള്‍പ്പെടെ അതിശക്തമായ കാറ്റിലും മഴയിലും ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മണിക്കൂറോളം പ്രതിസന്ധി സൃഷ്ടിച്ചു. ശക്തമായ മഴയും കാറ്റത്തും ഇരുമ്പ് ബോക്‌സുകള്‍, ഇരുമ്പ് ഷീറ്റ്, തടിക്കഷണങ്ങള്‍ പറന്നു നടന്നു. തെറിച്ചു പല സീറ്റുകളും എയര്‍പോര്‍ട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ മുകളില്‍ പതിച്ചു.

Advertisment

 സൗദിയില്‍ വിവിധ ഭാഗങ്ങളില്‍ ശൈത്യവും ശക്തമായ കാറ്റും മഴയും മൂലം പലഭാഗങ്ങളിലും വെള്ളം കയറുകയും റോഡുകളില്‍ യാത്ര തടസ്സപ്പെടുകയും ചെയ്തു.


 ശക്തമായ കാറ്റത്ത് വലിയ ബോര്‍ഡുകള്‍, വീടുകളുടെ മുകളിലെ ഷീറ്റുകള്‍, ഡിഷ് ആന്റിന, തകര ഷീറ്റുകള്‍ ഉള്‍പ്പെടെ പറന്നു നടക്കുകയായിരുന്നു. വിവിധ വാഹനങ്ങളില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചില വ്യക്തികള്‍ക്ക് നിസ്സാര അപകടങ്ങള്‍ പറ്റിയതായി റിപ്പോര്‍ട്ട് ഉണ്ട്. 


സൗദി അറേബ്യയില്‍ അടുത്തിടെ ഉണ്ടായ കാറ്റും ശൈത്യവും മഴയും ജനങ്ങളെ പ്രതിസന്ധിയിലാക്കി. വരും ദിവസങ്ങളിലും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും ശൈത്യവും  ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു.


 ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്നവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ശ്രദ്ധിക്കണമെന്നും മുന്‍ കരുതല്‍ എടുക്കണമെന്നും അറിയിച്ചു.

Advertisment