വരുന്നു, റിയാദിൽ കലകൾക്ക് വേണ്ടിയൊരു സർവ്വകലാശാല

സാംസ്കാരിക പരിസ്ഥിതി, സാംസ്കാരിക നിക്ഷേപം, ഈ മേഖലയെ പൊതുവായി തേട്ടങ്ങൾ തുടങ്ങിയവ  സമ്മേളനത്തിലെ പ്രത്യേക  സെഷനുകളും വർക്ക്ഷോപ്പുകളും  ഗഹനമായി  ചർച്ച ചെയ്യും.

New Update
photos(399)

ജിദ്ദ:  കലയും സംസ്കാരവും പരിപോഷിപ്പിക്കാൻ വേണ്ടി ഒരു സർവകലാശാലാ.   സൗദി തലസ്ഥാനമായ റിയാദിലാണ് പുത്തൻ ആശയത്തിന്റെ സാക്ഷാത്കാരമായി യൂണിവേഴ്‌സിറ്റി ഫോർ ആർട്സ്‌ ആൻഡ് കൾച്ചർ സ്ഥാപിതമാവുക.

Advertisment

സൗദി സാംസ്കാരിക വകുപ്പ് മന്ത്രി  ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ ഇന്ന് പ്രഖ്യാപിച്ചതാണ് ഇക്കാര്യം. 

റിയാദിൽ അരങ്ങേറുന്ന സാംസ്കാരിക നിക്ഷേപ 2025 സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ, സംഗതം, കലകൾ, മറ്റു സാംസ്കാരിക മേഖലകൾ എന്നിവയ്ക്ക് ആധുനിക സൗദിയിൽ  ലഭിച്ചു കൊണ്ടിരിക്കുന്ന ഗുണപരമായ പരിഗണനയും പരിപോഷണവും കൂടുതൽ മൂർത്തമായി അടയാളപ്പെടുത്തുന്നതാണ്  പുതിയ റിയാദ് യൂണിവേഴ്‌സിറ്റി ഓഫ് ആർട്സ്‌ സംബന്ധിച്ച പ്രഖ്യാപനം.  എന്നാൽ, ആർട്സ്  യൂണിവേഴ്‌സിറ്റിയുടെ  മറ്റു വിശദശാംശങ്ങൾ  വെളിപ്പെടാനിരിക്കുന്നതേയുള്ളൂ.  

സാംസ്കാരിക മേഖലയിലെ ഭാവി അവസരങ്ങൾ പര്യവേക്ഷണം ചെയ്യുക എന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് സാംസ്കാരിക മന്ത്രാലയ വക്താവ് അബ്ദുൾറഹ്മാൻ അൽമുത്വവ വ്യക്തമാക്കി.

സാംസ്കാരിക പരിസ്ഥിതി, സാംസ്കാരിക നിക്ഷേപം, ഈ മേഖലയെ പൊതുവായി തേട്ടങ്ങൾ തുടങ്ങിയവ  സമ്മേളനത്തിലെ പ്രത്യേക  സെഷനുകളും വർക്ക്ഷോപ്പുകളും  ഗഹനമായി  ചർച്ച ചെയ്യും.

സമ്മേളനം മൂന്ന് സ്തംഭങ്ങളെയാണ്  സാംസ്കാരിക നിക്ഷേപ സമ്മേളനം 2025 അഭിസംബോധനം ചെയ്യുന്നതെന്നും അൽമുത്വവ പറഞ്ഞു.  

ആദ്യത്തേത് സാംസ്കാരിക സമ്പുഷ്ടീകരണമാണ്. അത് സാമ്പത്തിക, ബിസിനസ് ലോകത്ത് സംസ്കാരത്തിന്റെ പങ്കിലും പ്രാധാന്യത്തിലും ഊന്നിക്കൊണ്ടുള്ളതാണ്. 

രണ്ടാമത്തേത് മൂലധനത്തെ ശക്തിപ്പെടുത്തുകയെന്നതാണ്.  അത് ഈ രംഗത്തെ നിക്ഷേപ, ധനസഹായ മാർഗങ്ങളൾ അവലോകനം ചെയ്യും.  

മൂന്നാമത്തേത് സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിൽ സംസ്കാരത്തിന്റെ പങ്കാണെന്നും അബ്ദുൾറഹ്മാൻ അൽമുത്വവ വിശദീകരിച്ചു.

Advertisment