/sathyam/media/media_files/2025/06/22/images445-2025-06-22-09-12-10.jpg)
ജിദ്ദ: കഴിഞ്ഞ ദിവസം റിയാദിലും അൽഖോബാറിലും മലയാളികൾ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത് പ്രവാസി സമൂഹത്തിന് നടുക്കം സമ്മാനിച്ചു.
ഇടുക്കി, പാലക്കാട് ജില്ലയിൽ നിന്നുള്ളവരാണ് മരണപ്പെട്ടത്. രണ്ടു മൃതദേഹങ്ങളും നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
തൊടുപുഴ, ഉടുമ്പന്നൂർ സ്വദേശിയും പരേതനായ സൈനുദ്ധീൻ - മിസ്‌രി ദമ്പതികളുടെ മകനുമായ നസീർ സൈനുദ്ദീൻ (53) ആണ് റിയാദിലെ താമസസ്ഥലത്ത് വെച്ച് ഇഹലോകവാസം വെടിഞ്ഞത്. ഭാര്യ: നസീമ. മക്കൾ: ഫായിസ്, അഫ്‌ന.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. 32 വർഷമായി റിയാദിൽ പ്രവാസിയാണ് മരിച്ച നസീർ സൈനുദ്ധീൻ.
റിയാദ് കെ എം സി സി വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ്​ മഞ്ചേരി, റിയാസ് ചിങ്ങത്ത്, റഫീഖ് ചെറുമുക്ക്, നസീർ കണ്ണീരി, ഹാഷിം കോട്ടക്കൽ, സുഹൃത്ത് മുരളി എന്നിവർ മരണാന്തര നടപടികൾക്ക് നേതൃത്വം നൽകി രംഗത്തുണ്ട്.
പാലക്കാട്, കല്ലടിക്കോട് സ്വദേശിയും ബാവ - നൂർജഹാൻ ദമ്പതികളുടെ മകനുമായ പറക്കാട് അബ്​ദുൽ ലത്തീഫ് വാവു ബാവ (51) ആണ് അൽഖോബാറിൽ വെച്ച് അന്ത്യശ്വാസം വലിച്ചത്. ഭാര്യ: റഹ്‌ജാനാത്ത്, മക്കൾ: സാലിഹ, മുബഷിറ, അബ്​ദുൽ ബാസിത്ത്.
രാവിലെ അൽഖോബാർ റാക്കയിലുള്ള താമസ സ്ഥലത്ത് വെച്ച് കടുത്ത നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.തുടർന്ന് സുഹ്യത്തുക്കൾ അൽസലാമ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അൽ ഖോബാറിലെ ഇൻറർ റെൻറ്​ എ കാർ കമ്പനിയിൽ 17 വർഷമായി ടാക്സി ഡ്രൈവർ ആയിരുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
കിഴക്കൻ സൗദിയിലെ സാമൂഹിക പ്രവർത്തകൻ നാസ് വക്കം മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us