സൗദിയും അമേരിക്കയും സൈനിക പങ്കാളിത്ത കരാറിൽ ഒപ്പിട്ടു; സംയുക്ത പരിശീലനവും ഓഫീസർ കൈമാറ്റങ്ങളും കരാറിന്റെ ഭാഗങ്ങൾ

റിയാദിലെ ആംഡ് ഫോഴ്‌സ് ഓഫീസേഴ്‌സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഇരുവശത്തുനിന്നുമുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രാലയത്തിലേയും സൗദി നാഷണൽ ഗാർഡ് മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.

New Update
jiddha

ജിദ്ദ: ഇന്ത്യാന, ഒക്ലഹോമ എന്നീ അമേരിക്കൻ സംസ്ഥാനങ്ങളിലെ യു എസ് നാഷണൽ ഗാർഡുമായി സൗദി പ്രതിരോധ മന്ത്രാലയം സൈനിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. 

Advertisment

റിയാദിലെ ആംഡ് ഫോഴ്‌സ് ഓഫീസേഴ്‌സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഇരുവശത്തുനിന്നുമുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രാലയത്തിലേയും സൗദി നാഷണൽ ഗാർഡ് മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.

സംയുക്ത പ്രതിരോധ ശേഷികളുടെ വികസനം, സൗദി സായുധ സേനയുടെ ശേഷി വർദ്ധിപ്പിക്കൽ, സംയുക്ത സൈനികാഭ്യാസങ്ങളിൽ പങ്കെടുക്കൽ, നേതൃത്വ വികസനവും തന്ത്രപരമായ ആസൂത്രണം, അടിയന്തര ഇടപെടലും ദുരന്തനിവാരണവും മെച്ചപ്പെടുത്തൽ, സുസ്ഥിരമായ വിധത്തിൽ ബന്ധപ്പെട്ട കേന്ദ്രങ്ങൾ തമ്മിലുള്ള പങ്കാളിത്തം  കെട്ടിപ്പടുക്കൽ തുടങ്ങിയ നിരവധി പ്രധാന മേഖലകൾ കരാർ ഉൾക്കൊള്ളുന്നു.


നേതൃത്വ വികസനവും തന്ത്രപരമായ ആസൂത്രണവും സൈനിക കരാറിന്റെ ഭാഗമാണ്.


ഉഭയകക്ഷി  സന്ദർശനങ്ങൾ,  ഇരു രാജ്യങ്ങളിലെയും സംയുക്ത ഫീൽഡ് പരിശീലനം, ഓഫീസർ എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, നൈപുണ്യ കൈമാറ്റം, നേതൃത്വവും ആസൂത്രണവും, കൃത്രിമബുദ്ധി, പ്രതിസന്ധി മാനേജ്മെന്റ് എന്നിവയെക്കുറിച്ചുള്ള പ്രത്യേക വർക്ക്ഷോപ്പുകൾ. 

എന്നീ  സംരംഭങ്ങൾക്ക് പുറമെ   ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും സൗഹൃദവും വർദ്ധിപ്പിക്കുന്ന കമ്മ്യൂണിറ്റി, സാംസ്കാരിക പദ്ധതികളും  കരാറിന്റെ ഭാഗമായി  നടപ്പിലാകും.

ലോകമെമ്പാടുമുള്ള (115) ലധികം രാഷ്ട്രങ്ങളുടെ പങ്കാളിത്തമുള്ള യു എസ് പ്രതിരോധ വകുപ്പിന്റെ സ്റ്റേറ്റ് പാർട്ണർഷിപ്പ് പ്രോഗ്രാം (എസ് പി പി)  മുന്നോട്ടുവെക്കുന്ന ചട്ടക്കൂടിനുള്ളിൽ ഉൾപ്പെടുന്നതാണ് സൗദി ഒപ്പിട്ട പുതിയ സൈനിക സഹകരണ കരാർ.   


പരിശീലനം, വൈദഗ്ധ്യ കൈമാറ്റം എന്നിവയിലൂടെ  സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങൾക്ക്  ശക്തി പകരുകയും  പ്രതിരോധ, സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.


സൗദി  പ്രതിരോധ മന്ത്രാലയത്തിന് വേണ്ടി ചീഫ് ഓഫ് ദി ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഫയ്യദ് അൽറുവൈലി കരാറിൽ ഒപ്പുവച്ചു.   

അമേരിക്കൻ ഭാഗത്ത് യു എസ് നാഷണൽ ഗാർഡ് ബ്യൂറോ ചീഫ് ലെഫ്റ്റനന്റ് ജനറൽ സ്റ്റീഫൻ നോർഡ്ഹൗസ്, ഒക്ലഹോമ നാഷണൽ ഗാർഡിന്റെ അഡ്ജ്യൂട്ടന്റ് ജനറൽ മേജർ ജനറൽ തോമസ് മാൻസിനോ, ഇന്ത്യാന നാഷണൽ ഗാർഡിന്റെ അഡ്ജ്യൂട്ടന്റ് ജനറൽ ബ്രിഗേഡിയർ ജനറൽ ലോറൻസ് മ്യൂണിക്ക് എന്നിവരാണ്  കരാറിൽ ഒപ്പിട്ടത്.

Advertisment