"ജനസേവനം തപസ്യയാക്കിയ ഉമ്മൻ ചാണ്ടി പ്രവാസികളുടെ പ്രയാസം കണ്ടറിഞ്ഞു":  ജിദ്ദ കെ എം സി സി

New Update
oommen

ജിദ്ദ:   ജനസേവനം തപസ്യയാക്കിയ ഉമ്മൻ ചാണ്ടി പ്രവാസി സമൂഹത്തിൻ്റെ പ്രയാസങ്ങൾ നേരിട്ട് മനസ്സിലാക്കിയ ഭരണാധികാരിയായിരുന്നു എന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment

ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ പേര് തൊഴിൽ തേടി വിദേശത്ത് പോയത് കേരളീയരാണ് സംസ്ഥാനത്തിൻ്റെ ഭരണനിർവഹണത്തിൻ്റെ ചുക്കാൻ പിടിക്കുന്നവർക്കാണ് ഈ ബോധ്യം ഉണ്ടാവേണ്ടത്.ഈ വിഷയത്തിൽ ജാഗ്രത കാണിച്ച ഭരണാധികാരിയായിരുന്നു അന്തരിച്ച ഉമ്മൻ ചാണ്ടി സാറെന്ന് ജിദ്ദ കെ.എം.സി.സി.സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തൻ്റെ കൈവശം അധികാരമില്ലാത്ത കാലത്ത് പോലും പ്രവാസികൾ ബന്ധപ്പെടുമ്പോൾ അവരുടെ നീറുന്ന പ്രശ്നങ്ങൾക്ക് തൻ്റെ വ്യക്തി ബന്ധങ്ങൾ ഉപയോഗപ്പെടുത്തി ഉമ്മൻ ചാണ്ടി പരിഹാരം തേടിയതിന് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. 

കെ.എം.സി.സിയുമായി ഇത്രയേറെ ആത്മബന്ധം സ്ഥാപിച്ച മറ്റൊരു മുഖ്യമന്ത്രിയില്ല പ്രവാസി പ്രശ്നങ്ങളിൽ കെ.എം.സി.സിയുടെ വാക്കുകൾക്കാണ് എന്നും അദ്ധേഹം പ്രഥമ പരിഗണന നൽകി പോന്നത്.

ആധുനിക കേരളത്തിൻ്റെ നിർമ്മിതിയിൽ കരുണാകരന് ശേഷം ഏറ്റവും വലിയ സംഭാവന ചെയ്ത ഭരണാധികാരിയായി ചരിത്രം രേഖപ്പെടുത്തുക ഉമ്മൻ ചാണ്ടിയുടെ പേരായിരിക്കുമെന്ന് കെ.എം.സി.സി അനുശോചന കുറിപ്പിൽ ചൂണ്ടി കാണിച്ചു.

Advertisment