/sathyam/media/media_files/WWq1C7pg0OudO4RYLXBd.jpeg)
ജിദ്ദ . പാവങ്ങളുടെയും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും പക്ഷത്തു നിന്ന് ജനക്ഷേമം മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ച ജനാധിപത്യത്തെ അന്വര്ഥമാക്കിയ ജനനായകനായിരുന്നു ഉമ്മൻചാണ്ടി എന്ന് ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം അദ്ദേഹം ചിലവഴിച്ചത് ജനങ്ങളെ കേൾക്കാനായിരുന്നു . രാപ്പകൽ ഭേദമന്യേ പാവങ്ങൾക്ക് വേണ്ടി തുറന്നിട്ട അദ്ദേഹത്തിന്റെ വാതിലുകൾ, കടന്നെത്തിയ ജനലക്ഷങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു. ഏന്തു തിരിച്ചു കിട്ടുന്നുവെന്നല്ല തനിക്കു ഈ പാവങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാനാകുമെന്നായിരുന്നു അദ്ദേഹം ചിന്തിച്ചത്.
പ്രവാസികൾക്ക് വേണ്ടി ഏറ്റവും കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചു നടപ്പിലാക്കുകയും, വധശിക്ഷ അടക്കം വിധിക്കപ്പെട്ട നിരവധി പ്രവാസികൾക്ക് വേണ്ടി ഇടപെടലുകൾ നടത്തി ജയിൽ മോചനം ഒരുക്കി കൊടുക്കുകയും ചെയ്തു. ഇറാഖിൽ കുടുങ്ങിക്കിടന്ന പ്രവാസി നേഴ്‌സുമാരെ മോചിപ്പിച്ച അദ്ദേഹത്തിന്റെ ഇടപെടൽ രാജ്യം തന്നെ ചർച്ച ചെയ്തതാണ്. അങ്ങിനെ മനുഷ്യർക്ക് വേണ്ടി മനുഷ്യനായി പ്രവർത്തിച്ച മഹാനായിരുന്നു ഉമ്മൻ ചാണ്ടി.
ജീവിതകാലത്ത് അദ്ദേഹത്തെ മനസിലാക്കാതെ ക്രൂശിച്ചവർക്കു ജനം നൽകിയ നൽകിയ ഏറ്റവും നല്ല മധുരിക്കുന്ന മറുപടിയാണ്, മരണാനന്തരം ഉമ്മൻ ചാണ്ടിയെ ഒരു നോക്ക് കാണാൻ ഒഴുകിയെതിയ ജനലക്ഷങ്ങൾ. ഇങ്ങിനെ ഒരു പച്ചയായ മനുഷ്യൻ നമുക്ക് മുൻപിൽ കടന്നു നീങ്ങിയത് വരും തലമുറയ്ക്ക് മനസിലാക്കുവാൻ സാധിക്കുന്ന പാഠപുസ്തകമാകുമെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
/sathyam/media/media_files/W9wQ6wxhtCnWKjHA9pMx.jpeg)
ഉമ്മൻ ചാണ്ടിയുടെ സംസ്കാര ശ്രുശ്രുസകൾ അവസാനിക്കുന്നത് വരെ ലൈവ് വീഡിയോയിലൂടെ പ്രദർപ്പിച്ചതിനു ശേഷം, അദ്ദേഹത്തിന്റെ ഛായ ചിത്രത്തിൽ പൗഷ്‌പങ്ങൾ അർപ്പിച്ച്, മൗന പ്രാര്ഥനയോടെയാണ് പരിപാടി ആരംഭിച്ചതു. റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ എടവണ്ണയുടെ ആമുഖ സംസാരത്തോടെ നടന്ന അനുശോചന ചടങ്ങു, റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ നിയന്ത്രിച്ചു.
അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡണ്ട് ആലുങ്ങൽ മുഹമ്മദ്, കെ എം സി സി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട്, നാവോദയ പ്രസിഡണ്ട് ഇസ്മത്ത് മമ്പാട്, ഷിഫാ ജിദ്ദ മെഡിക്കൽ ഗ്രുപ് മാനേജിങ് ഡയറക്ടർ പി എ അബ്ദുറഹിമാൻ (ഫായിദ), ന്യൂ ഏജീസ് ഇന്ത്യ ഫോറം രക്ഷാധികാരി പി പി റഹീം, മിർസ ശരീഫ്, സി എച്ച് ബഷീർ, മുസാഫിർ, മൗഷിമി ശരീഫ്, എ എം അബ്ദുള്ളകുട്ടി, സുൾഫിക്കർ ഒതായി, അബ്ദുറഹീം ഒതുക്കുങ്ങൽ, മോഹൻ ബാലൻ, ജാഫർ അലി പാലക്കോട്, അബൂബക്കർ അരിബ്രാ, സി എം അബ്ദുറഹിമാൻ, ഖാജാ മൊഹിയുദ്ധീൻ, സാലാഹ് കാരാടൻ, ബേബി നീലാംബ്രാ, നസീർ വാവ കുഞ്ഞു, കബീർ കൊണ്ടോട്ടി, ഹനീഫ് ഐ സി എഫ്, ഇബ്രാഹീം ഷംനാട്, ഇക്ബാൽ പൊക്കുന്നു, അനിൽ കോട്ടയം,
സി എം അഹമ്മദ്, മൻസൂർ ഫാറൂഖ്, റാഫി ബീമാപള്ളി, അനിയൻ ജോർജ്, അലി തേക്കുതോട്, നാസിമുദ്ധീൻ മണനാക്, മമ്മദ് പൊന്നാനി, നൗഷാദ് അടൂർ, ശ്രീജിത്ത് കണ്ണൂർ, മുജീബ് തൃത്തല, അസാബ് വർക്കല, അയൂബ് പന്തളം, സഹീർ മാഞ്ഞാലി, ഷരീഫ് അറക്കൽ, ഉണ്ണിമേനോൻ പാലക്കാട്, ഹകീം പാറക്കൽ, ഫസലുള്ള വെള്ളുവബാലി, അനിൽ മുഹമ്മദ് അമ്പലപള്ളി, റഫീഖ് മൂസ ഇരിക്കൂർ, നാസർ കോഴിത്തോടി, ഉണ്ണി തെക്കേടത്ത്, സിദ്ദിഖ് ചോക്കാട്, സമീർ നദവി കുറ്റിച്ചൽ, കെ. അബ്ദുൽ കാദർ, യുനൂസ് കാട്ടൂർ, അഷ്‌റഫ് വടക്കേകാട്, സൽമാൻ മമ്പാട്ടുമൂല, അബ്ദുൽ വഹാബ് പെരിന്തൽമണ്ണ, പ്രിൻസാദ് കോഴിക്കോട്, നസീർ സൈൻ, മജീദ് കോഴിക്കോട് തുടങ്ങിയവർ അനുശോചനം അറിയിച്ചു.
2017 മെയ് മാസത്തിൽ ജിദ്ദയിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ മീറ്റ് ദി ലീഡർ പരിപാടി സംഘടിപ്പിച്ച അതെ ഹാളിൽ വെച്ചായിരുന്നു അനുശോചന ചടങ്ങു സംഘടിപ്പിച്ചത്. ജിദ്ദ സമൂഹത്തിന്റെ പരിച്‌ഛേദമായി മാറിയ, ഉമ്മൻ ചാണ്ടിയോടുള്ള അന്ത്യോപചാരം അർപ്പിപ്പിക്കുന്ന ചടങ്ങിൽ, വികാര നിര്ഭലമായ അന്തരീഷത്തിൽ പ്രവർത്തകർ "കണ്ണേ കരളേ, ഉമ്മൻ ചാണ്ടി......" എന്ന മുദ്രാവാക്യ വിളികളും ഉണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us