കാനച്ചേരി കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍ ഇഫ്താര്‍ മീറ്റും വാര്‍ഷിക ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു

തുടര്‍ന്ന് അഷ്റഫ് ഇ കെ വിഷയാവതരണവും ശറഫുദ്ധീന്‍ തൈവളപ്പില്‍, ഹാഷിം ഒ പി എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു.

author-image
ബഷീര്‍ അമ്പലായി
Updated On
New Update
kanchaerry 111

ബഹ്റൈന്‍: കാനച്ചേരി കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍ ഇഫ്താര്‍ മീറ്റും വാര്‍ഷിക ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു. കുടുംബ കൂട്ടായ്മയടക്കം, നല്ല ജന പങ്കാളിത്തത്തോടെ നടത്തിയ ഇഫ്താര്‍ മീറ്റില്‍ ഹാരിസ് മുണ്ടരി അധ്യക്ഷത വഹിച്ചു.


Advertisment

കുട്ടൂസ്സ മുണ്ടേരി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് അഷ്റഫ് ഇ കെ വിഷയാവതരണവും ശറഫുദ്ധീന്‍ തൈവളപ്പില്‍, ഹാഷിം ഒ പി എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു.നദീര്‍ പറപ്പാടത്തില്‍ സ്വാഗതവും, ജംഷി റഹ്‌മാന്‍ നന്ദിയും പറഞ്ഞു.


തുടര്‍ന്ന് നടന്ന ജനറല്‍ ബോഡിയില്‍ കുട്ടൂസ മുണ്ടേരി, ഷറഫുദ്ധീന്‍, തൈവളപ്പില്‍, അബ്ദുല്‍ കാദര്‍ ടി.വി ഷംസുദ്ധീന്‍ കെ, എന്നിവര്‍ ഉപദേഷക സമിതി അംഗങ്ങള്‍ ആയും, ഹാരിസ് മുണ്ടേരി പ്രസിഡന്റായും ജംഷി റഹ്‌മാന്‍ ജനറല്‍ സെക്രട്ടറിയായും നൗഫല്‍ വരയില്‍ ട്രഷററായും അഷ്റഫ് ഇ കെ വര്‍ക്കിംഗ് സെക്രട്ടറിയായും, താജുദ്ധീന്‍ പി, സിറാജുദ്ധീന്‍ വി സി, ഹാഷിം ഒ പി, അഷ്റഫ് മൗലവി എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഇസ്സുദ്ധീന്‍ എന്‍ കെ, ജസീര്‍ പി, തന്‍സീര്‍.പി, സാബിത് പി, ഷഫീഖ് കെ വി എന്നിവരെ ജോയിന്റ് സെക്രട്ടറിമരായും തെരഞ്ഞെടുത്തു. പ്രോഗ്രാം കണ്‍വീനര്‍ അഫ്‌സല്‍ പി.സോഷ്യല്‍മീഡിയ കണ്‍വീനര്‍, അജ്മല്‍പി, ചാരിറ്റി കണ്‍വീനര്‍ നദീര്‍ പറപ്പാടത്തില്‍, അസീബ്, നവാസ്, അജ്മല്‍, ഇര്‍ഷാദ് എന്നിവര്‍ എക്‌സിക്യൂട്ടീവ് മെംബേര്‍സ് ആയും പുതിയ കമ്മിറ്റി നിലവില്‍ വന്നു.



1972-ല്‍ മര്‍ഹൂം കോഹിനൂര്‍ മുഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ പിറവിയെടുത്ത മദാരിജുല്‍ മുഹ് മിനീന്‍ കമ്മിറ്റിയുടെ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു വരുന്ന കാനച്ചേരിക്കൂട്ടം ചാരിറ്റി സേവനത്തില്‍ സജീവമാണ്.


Advertisment