ഷാര്‍ജയില്‍ കാണാതായ കണ്ണൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ ജുബൈല്‍ ബീച്ചില്‍ ആണ് യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അജ്മാനിലെ സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്യുകയായിരുന്നു ഷാബു പഴയക്കല്‍.

New Update
knnur

കണ്ണൂര്‍: ഷാര്‍ജയില്‍ കാണാതായ കണ്ണൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി.

Advertisment

ഷാര്‍ജയിലെ ജുബൈല്‍ ബീച്ചില്‍ ആണ് മയ്യില്‍കുറ്റിയാട്ടൂര്‍ ചെറുവത്തലമൊട്ട സ്വദേശി ഷാബു പഴയക്കലിനെ (43) മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അജ്മാനിലെ സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്യുകയായിരുന്നു ഷാബു പഴയക്കല്‍.

ഒരാഴ്ചയോളമായി കാണാത്തതിനാല്‍ ബന്ധുക്കളും നാട്ടുകാരും അന്വേഷിക്കുകയായിരുന്നു.

സുഹൃത്തുക്കളെ കാണാനെന്നുപറഞ്ഞ് അജ്മാനിലെ ക്യാമ്പില്‍നിന്ന് കമ്പനിയുടെ വാഹനത്തില്‍ ഷാര്‍ജ ജുബൈല്‍ ബസ് സ്റ്റേഷനില്‍ കഴിഞ്ഞയാഴ്ച ഇറങ്ങിയിരുന്നു.

 പിന്നീട് യാതൊരു വിവരവുമുണ്ടായില്ല. മൊബൈല്‍ ഫോണ്‍ മ്യൂട്ട് ചെയ്ത് മുറിയില്‍ത്തന്നെ കണ്ടെത്തിയിരുന്നു.

Advertisment