/sathyam/media/media_files/2025/11/17/sunny-2025-11-17-23-20-48.jpg)
കുവൈറ്റ് സിറ്റി : കാസർഗോഡ് ജില്ലാ അസോസ്സിയേഷൻ കെ ഇ എ കുവൈത്ത് 21 ആം വാർഷികം അഹമദ് അൽ മഗ്‌രിബി കാസർഗോഡ് ഉത്സവ് 2025 ന്റെ കൂപ്പൺ പ്രകാശനം അഹ്‌മദ് അൽ മഗ്‌രിബി കൺട്രി ഹെഡ് മൻസൂർ ചൂരി, കൂപ്പൺ കൺവീനർ സുധൻ ആവിക്കരയ്ക്ക് നൽകി പ്രകാശനം ചെയ്തു.
ഫർവ്വാനിയ തക്കാര ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സി എച്ചിന്റെ അധ്യക്ഷതയിൽ ചീഫ് പാട്രൻ മഹമൂദ് അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
അഡ്വൈസറി ബോർഡ് അംഗങ്ങളായ സത്താർ കുന്നിൽ, രാമക്യഷണൻ കള്ളാർ, മുനീർ കുണിയ, ഹമീദ് മധൂർ, കാസറഗോഡ് ഉത്സവ് ചെയർമാൻ പി.എ നാസർ, കൺവീനർമാരായ അബ്ദുള്ള കടവത്ത്, റഫീഖ് ഒളവറ, ഓർഗ്ഗ. സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട് സംസാരിച്ചു.
ജന. സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും ട്രഷറർ ശ്രീനിവാസൻ എം. വി നന്ദിയും പറഞ്ഞു.
നാട്ടിൽ നിനും വരുന്ന ആർട്ടിസ്റ്റുകളുടെയും വിവിധ കലാരൂപങ്ങളും കോർത്തിണക്കി ഡിസംബർ അഞ്ചാം തീയതി വെള്ളിയാഴ്ച്ച ഇന്ത്യൻ സെട്രൽ സ്കൂൾ അബ്ബാസിയ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് കാസഗോഡ് ഉത്സവ് 2025 അരങ്ങേറുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us