/sathyam/media/media_files/2025/12/06/8760e781-d339-4d4c-8453-d2e5b8e2bfd4-2025-12-06-14-41-15.jpg)
റിയാദ്: ഇരുപത്തി ഒൻപത് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന മുൻ കേളി വൈസ് പ്രസിഡണ്ട് മെഹ്റൂഫിനും കേളി കുടുംബവേദി പ്രവർത്തക ലൈല മെഹ്റൂഫിനും കേളി കലാസാസ്കാരി വേദി സനയ്യ 40 എരിയാ കമ്മറ്റിയുടേയും കേളി കുടുംബവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കേളിയുടെ പ്രാരംഭഘട്ടത്തിൽ അംഗത്വത്തിൽ എത്തിയ മെഹ്റൂഫ് കേന്ദ്ര മാധ്യമ കമ്മറ്റി, സൈബർ വിഭാഗം എന്നീ സബ് കമ്മറ്റികളിലും അംഗമായിരുന്നു. . കണ്ണൂർ കതിരൂർ സ്വദേശിയായ മെഹ്റൂഫ് റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.
ബത്ത ലുഹ ആഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ഏരിയാ പ്രസിഡന്റ് ജോർജ് അധ്യക്ഷനായി. കേളി രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേളി വൈസ് പ്രസിഡന്റുമാരുമായ രജീഷ് പിണറായി, ഗഫൂർ ആനമങ്ങാട് കേന്ദ്ര കമ്മറ്റിഅംഗങ്ങൾ, ഏരിയാ രക്ഷാധികാരി സെക്രട്ടറി സുനീർ ബാബു, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങളായ വിജയകുമാർ, സുകേഷ് കുമാർ, ഷാഫി, അബ്ദുൾ നാസർ എരിയാ കമ്മറ്റിയംഗങ്ങളായ അബ്ദുൾ സത്താർ, ഹരിദാസൻ, രാജൻ പി കെ, ജയകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഏരിയാ രക്ഷാധികാരി കമ്മറ്റിക്കു വേണ്ടി സുനീർ ബാബുവും ഏരിയാ കമ്മറ്റിക്കു വേണ്ടി സെക്രട്ടറി ജാഫർ ഖാനും, കുടംബവേദിക്കുവേണ്ടി പ്രസിഡൻ്റ് പ്രിയ വിനോദും വിവിധ യൂണിറ്റുകൾക്കായി യൂണിറ്റ് പ്രതിനിധികളും ഉപഹാരങ്ങൾ സമ്മാനിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി അംഗങ്ങളും, കുടുംബവേദി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഏരിയാ സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിന് യാത്ര പോകുന്ന മെഹ്റൂഫും ലൈലയും നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us