/sathyam/media/media_files/2026/01/07/1723a34e-af8d-4f88-a10c-9070cac9032c-2026-01-07-19-18-32.jpg)
റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ന്യൂ സനയ്യ ഏരിയാ രക്ഷാധികാരി കമ്മറ്റിംഗവും ഏരിയാ വൈസ് പ്രസിഡന്റും ലാസുർദി യൂണിറ്റ് സെക്രട്ടറിയും ഏരിയാ സൈബർവിംഗ് കൺവീനറുമായ ഷമൽ രാജിന് ന്യൂ സനയ്യ രക്ഷാധികാരികമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി .
ഇസ്കാൻ വില്ലയിൽ നടന്ന ചടങ്ങിൽ ഏരിയാ രക്ഷാധികാരി കൺവീനർ ബൈജു ബാലചന്ദ്രൻ അദ്ധ്യക്ഷനായി. പന്ത്രണ്ട് വർഷത്തിലേറെയായി യുണൈറ്റഡ് വുഡ് പ്രോഡക്റ്റ് കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായി ജോലിചെയ്തു വരികയായിരുന്ന ഷമൽ രാജ് കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി ആണ്.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം,കേളി കേന്ദ്ര കമ്മറ്റി അംഗവും സംസാരിക കമ്മറ്റി കൺവീനറുമായ ഷാജി റസാഖ്, ഏരിയാ പ്രസിഡന്റ് നിസ്സാർ മണ്ണഞ്ചേരി ,ഏരിയാ ട്രഷർ താജുദീൻ, ഏരിയാ ജോയിന്റ് സെക്രട്ടറി അബ്ദുൽ നാസർ, ഏരിയാ ജോയിന്റ് ട്രഷർ അബ്ദുഅബ്ദുൽ കലാം,ഏരിയാ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സജീഷ് ,രാജേഷ് ഓണക്കുന്ന്,സതീഷ് കുമാർ ഏരിയാ കമ്മിറ്റി അംഗങ്ങളായ ബേബി ചന്ദ്രകുമാർ ,ഷൈജു ചാലോട് ,കരുണാകരൻ മണ്ണടി,സജി കാവന്നൂർ, യൂണിറ്റ് ട്രഷർ അരുൺ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ്, പ്രവീൺ,രാജൻ യൂണിറ്റ് അംഗങ്ങളായ രഞ്ജിത്ത്, വിജേഷ്,സുജിത്, ഗ്യാസ്ബക്കാല യൂണിറ്റ് അംഗങ്ങളായ സുദർശൻ,പ്രബീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഏരിയാ രക്ഷാധികാരി കമ്മറ്റി കൺവീനർ ബൈജു ബാലചന്ദ്രൻ, ഏരിയാ സെക്രട്ടറി തോമസ് ജോയി,യൂണിറ്റ് ആക്റ്റിംഗ് സെക്രട്ടറി രാജേഷ് ഓണക്കുന്ന് എന്നിവർ വിവിധ ഘടകങ്ങൾക്കു വേണ്ടി ഉപഹാരങ്ങൾ കൈമാറി. ഏരിയ സെക്രട്ടറി സ്വാഗതം പറഞ്ഞ യാത്രയയപ്പു യോഗത്തിന് ഷമൽ രാജ് നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us