/sathyam/media/media_files/l8gibyVibBoAjY10NwWE.jpg)
റിയാദ്: അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും റിയാദിന്റെ മണ്ണ് കേളി ഒരുക്കുന്ന കാല്പന്ത് കളിയുടെ ആരവത്തിൽ അമരാൻ പോകുന്നു. 2018ൽ നടന്ന ഒൻപതാമത് ടൂർണ്ണമെന്റിന് ശേഷം കൊറോണ മഹാമാരിയുടെ പിടിയിൽ ലോകം അമർന്നതിനെ തുടർന്ന് മാറ്റിവെക്കപ്പെട്ട കേളിയുടെ ഒട്ടനവധി പരിപാടികളിൽ ഒന്നായ കേളി ഫുട്ബാൾ, ഈ വരുന്ന ഒക്ടോബർ 27ന് തുടക്കം കുറിക്കപ്പെടുന്നു.
കഴിഞ്ഞ ഒൻപത് ടൂർണ്ണമെന്റുകളിലും കളിക്കാർക്കും കാണികൾക്കും ഒരു പോലെ ആവേശം നൽകിയ നിരവധി മുഹൂർത്തങ്ങൾ സമ്മാനിക്കാൻ കേളി ഫുട്‌ബോളിന് കഴിഞ്ഞിട്ടുണ്ട്.
2002ൽ നടന്ന ആദ്യ ടൂർണ്ണമെന്റ് റിയാദിലെ സാധാരണ ഗ്രൗണ്ടിലാണ് അരങ്ങേറിയത്. അവിടെനിന്നും ഒൻപതാമത് ടൂർണ്ണമെന്റിലെത്തുമ്പോൾ 'വനിതകള്‍ക്ക്' ഉള്‍പ്പെടെ പ്രവേശനാനുമതി ഉള്ള റിയാദ് നസ്രിയയിലെ റയല്‍ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തിൽ എത്തിക്കാൻ കേളിക്ക് കഴിഞ്ഞു. ടൂർണ്ണമെന്റിനെ കേവലം ഒരു മത്സരം മാത്രമായി കാണാതെ, കളിക്കാർക്ക് മികച്ച അനുഭവങ്ങൾ സമ്മാനിക്കുകയും മികച്ച ഗ്രൗണ്ടുകൾക്ക് പുറമേ തർക്ക വിതർക്കങ്ങൾക്ക് ഇടം നൽകാത്ത വിധം സൗദി റഫറി പാനലിൽ നിന്നുള്ള റഫറിമാരും ആതുര സേവന രംഗത്തെ മികച്ച മെഡിക്കല്‍ സംഘവും അച്ചടക്കമുള്ള വളണ്ടിയർമാരും കേളി ഫുട്‌ബോളിന്റെ മാത്രം പ്രത്യേകതയാണ്.
ഒക്ടോബർ 27 മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ രണ്ടുമാസം നീണ്ടു നിൽക്കും. ലീഗ്-കം-നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരങ്ങളിൽ റിയാദ് ഇന്‍ഡ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ അംഗീകാരമുള്ള പ്രമുഖ ടീമുകള്‍ മത്സരിക്കും. വെള്ളിയാഴ്ചകളിൽ വൈകിട്ട് രണ്ട് മത്സരങ്ങൾ വീതമായിരിക്കും അരങ്ങേറുക.
ബത്ഹ ക്ലാസിക്ക് ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം 251 അംഗ പാനൽ അവതരിപ്പിച്ചു.
കേളി കേന്ദ്ര രക്ഷധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സ്പോർട്സ് കമ്മറ്റി ചെയർമാൻ ജവാദ് പരിയാട്ട്, ആക്ടിങ് കൺവീനർ ഷറഫ് പന്നിക്കോട്, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് സ്വാഗതവും ടൂർണ്ണമെന്റ് കമ്മറ്റി കൺവീനർ നസീർ മുള്ളൂർക്കര നന്ദിയും പറഞ്ഞു.
ചെയർമാൻ ഷമീർ കുന്നുമ്മൽ, വൈസ് ചെയർമാൻമാർ ഗഫൂർ ആനമങ്ങാട്, സെൻ ആന്റണി, കൺവീനർ നസീർ മുള്ളൂർക്കര, ജോയിന്റ് കൺവീനർമാർ ജവാദ് പരിയാട്ട്, ഷഫീഖ് ബത്ഹ, സാമ്പത്തിക കൺവീനർ കാഹിം ചേളാരി, ജോയിന്റ് കൺവീനർമാര്‍ മോഹന്‍ ദാസ്, പ്രസാദ് വഞ്ചിപ്പുര, അംഗങ്ങള്‍ വിജയകുമാര്‍, മോയ്ദീന്‍ കുട്ടി, സുകേഷ് കുമാര്‍, നൗഫല്‍, ഹാരിസ്, നിബു വര്‍ഗീസ്, ഷാജി കെ കെ, സൈനുദീന്‍, കരീം പെരിങ്ങറൂര്‍, സിംനെഷ്, നിസാമുദീന്‍, ഷമീര്‍ പറമ്പടി, നാസര്‍ കാരക്കുന്ന്, സുനില്‍, റഫീക്ക് പാലത്ത്, ഫൈസല്‍, ഷാജി, ഷെബി അബ്ദുല്‍ സലാം, ഗോപാല്‍ ജി, രാമകൃഷ്ണന്‍, നൗഫല്‍, ജോയ് തോമസ്, താജുദീന്‍ ഹരിപ്പാട്, ചന്ദ്രചൂടന്‍, സുരേഷ്, നടരാജന്‍, ഷാന്‍, ലജീഷ് നരിക്കോട്, അജിത്ത്, ഹുസൈന്‍ പി എ, സുധീഷ് തരോള്‍, ടെക്നിക്കൽ കൺവീനർ ഷറഫുദ്ധീൻ പന്നിക്കോട്, ജോയിന്റ് കണ്‍വീനര്‍ രാജേഷ് ചാലിയാർ, അംഗങ്ങള്‍ മുജീബ്, ഫക്രുദീൻ, റിയാസ് , അജിത്ത്, സുഭാഷ്, സരസൻ, സുജിത്, ഷമീം, ഇസ്മായിൽ സുലൈ, ഇസ്മൈല്‍ ബത്ത, രഞ്ജിത്ത്, രാഷിക്ക്, ത്വയീബ് , ഇംതിയാസ്, സമദ്, ജയന്‍, കരീം, ഇസ്മായില്‍ തടായിൽ, റിജേഷ്, സജ്ജാദ്, അബ്ദുല്‍ കലാം, സ്റ്റേഷനറി കൺവീനർ ജയകുമാർ, ഭക്ഷണ കൺവീനർ സൂരജ്, ജോയിന്റ് കണ്‍വീനര്‍ അന്‍സാരി, അംഗങ്ങള്‍ സതീഷ് കുമാര്‍, റനീസ്, മുകുന്ദന്‍, സുനില്‍ ബാലകൃഷ്ണന്‍, അഷ്‌റഫ്, ബാബു, പബ്ലിസിറ്റി കൺവീനർ വിനയന്‍ റോദ, ജോയിന്റ് കൺവീനർമാർ ധനേഷ് ചന്ദ്രൻ, ജിഷ്ണു, അംഗങ്ങള്‍ ശ്രീകുമാര്‍ വാസു, ജ്യോതിഷ്, സനീഷ്, ജയന്‍ പെരിനാട്, ഷംസു കാരാട്ട്, ഗ്രൗണ്ട് മാനേജർ റഫീഖ് ചാലിയം, വോളണ്ടിയർ ക്യാപ്റ്റൻ ഹുസൈൻ മണക്കാട് , വൈസ് ക്യാപ്റ്റൻമാർ അലി പട്ടാമ്പി ,ബിജ, ഗതാഗതം കണ്‍വീനര്‍ ജോര്‍ജ്, അംഗങ്ങള്‍ രാജീവന്‍ ഇ കെ, ഷിബു, അഷ്‌റഫ് പൊന്നാനി, ധനേഷ്, വിനോദ്, ഗോപി, സുനീര്‍ ബാബു, മെഡിക്കല്‍ കോര്‍ഡിനേറ്റര്‍ അനില്‍ അറക്കല്‍, സലിം മടവൂര്‍, സ്റ്റോര്‍ മാനേജര്‍ അനിരുദ്ധന്‍, എന്നിവരെ വിവിധ സബ്കമ്മറ്റി ഭാരവാഹികളായും അംഗങ്ങളായും തിരഞ്ഞെടുത്തു.