ടി പി മുസ്തഫയ്ക്ക് കേളി യാത്രയയപ്പ് നൽകി

ടി പി മുസ്തഫയ്ക്ക് കേളി യാത്രയയപ്പ് നൽകി

New Update
tp musthafa keli.


റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കേളി ബത്ഹ ഏരിയ ഷാരാ റെയിൽ യൂണിറ്റ് നിർവ്വാഹക സമിതി അംഗം ടി പി മുസ്തഫയ്ക്ക് യൂണിറ്റിന്റെ നേതൃത്തത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ മുപ്പത് വർഷത്തോളമായി റിയാദിലെ ഗോൾഡൻ ഷെൽ കെമിക്കൽ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരുന്ന മുസ്തഫ കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്.

Advertisment

ബത്ഹ കേളി ഓഫീസിൽ ഒരുക്കിയ യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ഷാഫി അധ്യക്ഷത വഹിച്ചു. ബത്ഹ ഏരിയ രക്ഷാധികാരി സമിതി അംഗം തങ്കച്ചൻ സ്വാഗതം പറഞ്ഞ യോഗത്തിൽ യൂണിറ്റ് സെക്രട്ടറി സുധീഷ് തറോൽ, ബത്ഹ ഏരിയ രക്ഷാധികാരി സമിതി അംഗം കെ പി കൃഷ്ണൻ, ബത്ഹ ഏരിയ പ്രസിഡന്റ് ഷഫീഖ്, ഏരിയ ജോയിന്റ് സെക്രട്ടറി അരുൺ

ഏരിയ കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് നിർവ്വാഹക സമിതി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മുസ്തഫയ്ക്കുള്ള യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് അംഗങ്ങൾ ചേർന്ന് കൈമാറി. യാത്രയയപ്പ് ചടങ്ങിന് മുസ്തഫ നന്ദി പറഞ്ഞു.

saudi Riyadh keli
Advertisment