/sathyam/media/media_files/2025/11/10/basha-2025-11-10-18-30-16.jpg)
ജിദ്ദ: റിയാദ് മേഖലാ മലയാളം മിഷൻ കേരളപ്പിറവിയും ഭാഷാദിനവും സമുചിതവും വിപുലവുമായി ആഘോഷിച്ചു.
മലയാളഭാഷയുടെ സമ്പന്ന പൈതൃകത്തേയും കേരളത്തിന്റെ പിറവിയുടെ മഹത്വത്തേയും അനുസ്മരിപ്പിച്ചുകൊണ്ട് നടന്ന ഈ പരിപാടിയിൽ മലയാളം മിഷൻ പഠിതാക്കളും അധ്യാപകരും രക്ഷിതാക്കളും മലയാളപ്രേമികളും ആവേശപൂർവ്വം പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി മലയാളം മിഷൻ പഠിതാക്കളായ കുട്ടികൾക്ക് എം.ടി. വാസുദേവൻ നായർ രചിച്ച ഭാഷാപ്രതിജ്ഞ മലയാളം മിഷൻ അധ്യാപിക ലക്ഷ്മി സുനിൽ ചൊല്ലിക്കൊടുത്തു.
മേഖലാ കോഓർഡിനേറ്റർ ഷഹീബ് വി.കെ. ആമുഖപ്രഭാഷണം നടത്തി.
മലയാളം മിഷന്റെ പ്രവർത്തനരീതികളെയും വിദേശത്ത് മലയാളപഠനം മുന്നോട്ട് കൊണ്ടുപോകാനുള്ള പദ്ധതികളെയും അവർ വിശദീകരിച്ചു.
മാതൃഭാഷയുടെ സംരക്ഷണവും പ്രചരണവും മലയാളി സമൂഹത്തിന്റെ കടമയാണെന്നും, ഭാഷയുടെ ആത്മാവാണ് ഒരു ജനതയുടെ വ്യക്തിത്വമെന്നും അവർ ഓർമ്മിപ്പിച്ചു.
മലയാളം മിഷൻ സൗദി അറേബ്യാ ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ, മാതൃഭാഷ പഠനത്തിന്റെ സാമൂഹ്യസാംസ്കാരിക പ്രാധാന്യത്തെ കുറിച്ച് വിശകലനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/11/10/b-2-2025-11-10-18-30-43.jpg)
ഭാഷയാണ് ഒരു ജനതയുടെ ചിന്താശൈലി യേയും സംസ്കാരവൈഭവത്തെയും പ്രതിഫലിപ്പിക്കുന്നതെന്നും, വിദേശത്തുള്ള കുട്ടികൾക്ക് മലയാളം പഠനം അവരുടെ വേരുകളുമായി ബന്ധം നിലനിർത്താൻ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളപ്പിറവിയുടെയും ഭാഷാദിനാഘോഷങ്ങളുടെയും ചരിത്രപരമായ പശ്ചാത്തലം പങ്കുവെച്ചുകൊണ്ട്, മലയാളഭാഷയുടെ ആഗോളവ്യാപനത്തിൽ മലയാളം മിഷൻ വഹിക്കുന്ന പങ്കിനെകുറിച്ച് ലോക കേരള സഭ അംഗം കെ.പി.എം. സാദിഖ് സംസാരിച്ചു.
ഭാഷയുടെ മൂല്യങ്ങൾ അടുത്ത തലമുറയിലേക്ക് പകർന്നു നൽകുക മലയാളികളുടെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേളി ഒലയ്യ ഏരിയ കമ്മിറ്റി അംഗം ലബീബ് സ്വാഗതവും കേളി കുടുംബ വേദി കേന്ദ്ര കമ്മറ്റി അംഗം വിദ്യ ഗിരീഷ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us