കെഎംസിസി ബഹ്‌റൈൻ സി.എച്ച്‌ അനുസ്മരണ സമ്മേളനം നാളെ: ഹിസ്‌ എക്സലൻസി ഹസൻ ഈദ്‌ ബുഖാമസ്‌ എംപി  ഉദ്ഘാടനം ചെയ്യും

സി.എച്ച്‌ മുഹമ്മദ്‌ കോയ സാഹിബ്‌ അനുസ്മരണ സമ്മേളനം നാളെ മനാമ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടക്കും

New Update
BHRAIN

ഹിസ്‌ എക്സലൻസി ഹസൻ ഈദ്‌ ബുഖാമസ്‌ എംപി ഉദ്ഘാടനം ചെയ്യും

മനാമ: കെഎംസിസി ബഹ്‌റൈൻ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സി.എച്ച്‌ മുഹമ്മദ്‌ കോയ സാഹിബ്‌ അനുസ്മരണ സമ്മേളനം നാളെ മനാമ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടക്കും.

Advertisment

അനുസ്മരണ സമ്മേളനം ബഹ്‌റൈൻ പാർലിമെന്റ്‌ അംഗം ഹിസ്‌ എക്സലൻസി ഹസൻ ഈദ്‌ ബുഖാമസ്‌ ഉദ്ഘാടനം ചെയ്യും. 

മുൻ മുഖ്യമന്ത്രിയും കേരള നവോത്ഥാന നായകനുമായിരുന്ന സി.എച്ച്‌ മുഹമ്മദ്‌ കോയ സാഹിബിന്റെ സ്മരണക്കായി ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മൂന്നാമത്‌ സി.എച്ച്‌ മുഹമ്മദ്‌ കോയ സ്മാരക വിഷനറി ലീഡർഷിപ്പ്‌ അവാർഡ്‌ ജേതാവ് എം.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി.കെ നവാസിന്‌ അവാർഡ് സമർപ്പിക്കും. 

ചടങ്ങിൽ കെഎംസിസി പ്രസിഡന്റ്‌ ഹബീബ്‌ റഹ്‌മാൻ, വയനാട്‌ ജില്ലാ മുസ്ലിം ലീഗ്‌ പ്രസിഡന്റ്‌ കെ.കെ അഹമ്മദ്‌ ഹാജി, ചന്ദ്രിക മുൻ പത്രാധിപർ ടി.പി ചെറൂപ്പ , റാഷിദ്‌ ഗസ്സാലി, തുടങ്ങിയ നേതാക്കൾ സംബന്ധിക്കും. 

ബഹ്‌റൈൻ കെഎംസിസി കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  നാളെ നടക്കുന്ന സി എച്ച്‌ മുഹമ്മദ്‌ കോയ സാഹിബ്‌ അനുസ്മരണ സമ്മേളനത്തിലേക്കും വിഷനറി ലീഡർഷിപ്പ്‌ അവാർഡ്‌ സമർപ്പണത്തിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്വാഗതസംഘം ചെയർമാൻ ഷാജഹാൻ പരപ്പൻപൊയിൽ, ജനറൽ കൺവീനർ പി.കെ ഇഷാഖ്‌ എന്നിവർ അറിയിച്ചു.

Advertisment