/sathyam/media/media_files/2025/11/03/74339cad-8dcc-44dd-bae3-ea477e710a28-2025-11-03-16-31-57.jpg)
ജിദ്ദ: "സംഘടനയെ സജ്ജമാക്കാം; തിരഞ്ഞെടുപ്പിന് ഒരുങ്ങാം"എന്ന പ്രമേയത്തിൽ ജിദ്ദയിലെ മലപ്പുറം ജില്ലാ കെ എം സി സി നടത്തുന്ന ത്രൈമാസ ക്യാമ്പയിൻ്റെ ഭാഗമായി ജിദ്ദയിൽ "അങ്കത്തട്ട് 2025" എന്ന പേരിൽ കൺവെൻഷൻ അരങ്ങേറി. ജിദ്ദ ഏറനാട് മണ്ഡലം കെ എം സി സി സംഘടിപ്പിച്ച പരിപാടി ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി പി മുസ്തഫ ഉൽഘാടനം ചെയ്തു.
ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഇസ്മായിൽ മുണ്ടു പറമ്പ് മുഖ്യ പ്രഭാഷണം നടത്തി. അഷ്‌റഫ് മുല്ലപ്പള്ളി വിഷയാവതരണം നടത്തി. വരാനിരിക്കുന്നകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും, അതിനു ശേഷം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും വെറും രാഷ്ട്രീയ മത്സരങ്ങളല്ല; മറിച്ച്, നമ്മുടെ നാടിൻ്റെയും നമ്മുടെ വീടിൻ്റെയും നമ്മുടെ സമൂഹത്തിൻ്റെയും ഭാവിയെ നിർണ്ണയിക്കുന്ന സുപ്രധാനമായ സംഭവങ്ങളാണെന്നതിനാൽ എല്ലാ അഭിപ്രയ വ്യത്യാസങ്ങളും മറന്ന് ഒത്തരുമിച്ച് ഒന്നിച്ച് മുന്നേറി യു ഡി ഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ ഓരൊരുത്തരും കഠിന പരിശ്രമത്തിന് രംഗത്തുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടൂ.
എസ് ഐ ആർ നടപടിക്രമങ്ങളിൽ ഒരു ആളുടെ വോട്ടും നഷ്ടപെടാതിരിക്കാൻ നിതാന്ത ജാഗ്രത വേണമെന്നും സംസാരിച്ചവർ പറഞ്ഞു.
ചടങ്ങിൽ കെ എം സി സി നാഷണൽ കമ്മറ്റിയുടെയും കെ എം സി സി സെന്റർ കമ്മറ്റിയുടെയും സുരക്ഷാ ഫോം വിതരണ ഉൽഘാടനം ചെയ്തു. ഏറനാട് മണ്ഡലം ഇത് വരെ നടത്തിയ പ്രവർത്തങ്ങളുടെ വീഡിയോ പ്രദർശനവും ഉണ്ടായി.
സെൻട്രൽ കമ്മറ്റി ഭാരവാഹികളായ റസാഖ് മാസ്റ്റർ, ഇസ്മായിൽ മുണ്ടക്കുളം അബ്ദു റഹിമാൻ, ഇസ്ഹാഖ് പൂണ്ടോളി, ജലാൽ തേഞ്ഞിപ്പലം, സുബൈർ വട്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി , മജീദ് പുകയൂർ, ജില്ലാ ഭാരവാഹികളായ നാണി മാസ്റ്റർ, ഇല്ലിയാസ് കല്ലിങ്ങൽ, സൈതലവി പുളിയക്കോട്,മുഹമ്മദ് പെരുമ്പിലായി, നൗഫൽ ഉള്ളാടൻ, അബൂട്ടി പള്ളത്ത്, ശിഹാബ് തുടങ്ങിയവർ ആശംസ നേർന്നു.
കെ എം സി സി ഏറനാട് മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ ഒതായി അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മൊയ്‌തീൻ കുട്ടി കാവനൂർ ആമുഖ പ്രഭാഷണം നടത്തി. ട്രഷറർ കെ സി മൻസൂർ നന്ദി പറഞ്ഞു. മണ്ഡലം ഭാരവാഹികളായ സലിം കുറുമാടൻ. കെ വി സലാം, അലി പത്തനാപുരം, കെ ടി എ ബക്കർ എന്നിവർ സംസാരിച്ചു. മുഹമ്മദ് സി, അബൂബക്കർ കെ സി, ഫിറോസ് എടവണ്ണ, മുസ്തഫ ചീമാടൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സി സി ബക്കർ നിർവഹിച്ച ഖുർആൻ പാരായണത്തോടെയായിരുന്നു പരിപാടിയുടെ ആരംഭം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us