കുവൈറ്റ് സിറ്റി മാർത്തോമാ ഇടവകയുടെ പാരിഷ് ഫെസ്റ്റിവൽ 2025 -കൊയ്ത്തുൽസവം  നവംബർ  21ന്

മാർത്തോമാ ഇടവകയുടെ പാരിഷ് ഫെസ്റ്റിവൽ 2025 നവംബർ 21ന് രാവിലെ 7 മുതൽ വൈകീട്ട് 7 വരെ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു.

New Update
koith

കുവൈറ്റ് സിറ്റി:  മാർത്തോമാ ഇടവകയുടെ പാരിഷ് ഫെസ്റ്റിവൽ 2025 നവംബർ 21ന് രാവിലെ 7 മുതൽ വൈകീട്ട്  7 വരെ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു.

Advertisment

ദൈവമേ ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ (സങ്കീർത്തനങ്ങൾ: 80: 3) എന്ന ചിന്താവിഷയത്തെ അടിസ്ഥാനപ്പെടുത്തി, ഹൊസ്ദോ : ദി ഫീസ്റ്റ് ഓഫ് റിട്ടേർണിംഗ് എന്ന അർത്ഥം വരുന്ന സുറിയാനി വാക്കാണ് പാരീഷ് ഫെസ്റ്റിവലിനു വേണ്ടി   തെരഞ്ഞെടുത്തിരിക്കുന്ന ചിന്താവിഷയം.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ മലങ്കര മാർത്തോമ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത റൈറ്റ്.റവ.ഡോ.യൂയാക്കിം മാർ കൂറിലോസ് തിരുമേനി മുഖ്യാതിഥിയായിരിക്കും. 

കൂടാതെ മറ്റ് വിശിഷ്ട വ്യക്തികൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നു. 

ഗായകരായ രഞ്ജിനി ജോസ്, ലിബിൻ സ്‌കറിയ, അനൂപ് കോവളം, കൂടാതെ കോമഡി ആർട്ടിസ്റ്റ്  സുധി  കലാഭവൻ എന്നിവർ അണിനിരക്കുന്ന ഗാനവിരുന്നും തുടർന്ന് കോമഡി പരിപാടിയും പാരിഷ്  ഫെസ്റ്റിവലിനോട്  അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു. 

MALANKARA

വിവിധ കലാപരിപാടികൾ, സ്പോർട്സ് ആൻഡ് ഗെയിംസ്, അത്ഭുത ചെപ്പ്, ബിങ്കോ, നിരവധി വ്യത്യസ്തമായ വിഭവങ്ങൾ ഒരുക്കുന്ന ഭക്ഷണശാലകൾ, നാടൻ തട്ടുകട, എന്നിവയും പരിപാടിയുടെ ഭാ​ഗമായി  ക്രമീകരിച്ചിട്ടുണ്ട്. 

ഇടവക വികാരി  റവ. ഡോ. ഫിനോ എം. തോമസിന്റെയും,  ജനറൽ കൺവീനർ ശ്രീ. ജോബി കാരമേൽന്റെയും, ഇടവക ചുമതലക്കാരുടെയും  നേതൃത്വത്തിൽ വിപുലമായ 18 കമ്മറ്റികളാണ് ഇതിനായി  പ്രവർത്തിക്കുന്നത്. 

Advertisment