ഹൃദ്രോഗിയായ കൊല്ലം സ്വദേശിയെ തുടർചികിത്സയ്ക്കായി "കേളി" നാട്ടിലെത്തിച്ചു

അൽ-ഖുവയ്യ സനയ്യയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം സ്വദേശി അജി സുരേന്ദ്രനെ ഉടൻ അൽ-ഖുവയ്യ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

New Update
aji

റിയാദ് :   ജോലിക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊല്ലം സ്വദേശിക്ക് കൈത്താങ്ങായി കേളി അൽ ഖുവയ്യ യൂണിറ്റ് പ്രവർത്തകർ. 

Advertisment

അൽ-ഖുവയ്യ സനയ്യയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം സ്വദേശി അജി സുരേന്ദ്രനെ ഉടൻ അൽ-ഖുവയ്യ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പരിശോധനയിൽ ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയതോടെ, ഡോക്ടറുടെ നിർദേശപ്രകാരം അടിയന്തിരമായി കേളി പ്രവർത്തകർ അജിയെ റിയാദിലെ സുമേശിയിലുള്ള കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെത്തിച്ച്  അടിയന്തിരമായി ആഞ്ചിയോപ്ലാസ്റ്റി നടത്തിയതിനാൽ അജിയുടെ ജീവൻ രക്ഷിക്കാനായി. 

 അടിയന്തിരമായി ആഞ്ചിയോപ്ലാസ്റ്റി നടത്തിയതിനാൽ അജിയുടെ ജീവൻ രക്ഷിക്കാനായി. ഒരാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തെങ്കിലും, തുടർപരിചരണവും സഹായവും ആവശ്യമായ അവസ്ഥയിലായിരുന്നു അജി. ഏകദേശം ഒരു മാസത്തോളം കേളി പ്രവർത്തകൻ സുരേഷ് അജിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും  പരിചരിചരങ്ങളും നൽകി.
 
മൂന്ന് വർഷത്തോളമായി അൽ-ഖുവയ്യയിൽ വിവിധ ജോലികൾ ചെയ്ത് കുടുംബം പോറ്റിയിരുന്ന അജിക്ക്, പെട്ടെന്നുണ്ടായ അസുഖവും തുടർന്നുള്ള ചികിത്സയും കാരണം ഏകദേശം രണ്ട് മാസം ജോലി നഷ്ടപ്പെട്ടു. 

സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കിടയിൽ, നാട്ടിൽ പോയി തുടർചികിത്സ നടത്താൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് വീണ്ടും കേളിയുടെ കരുണ കൈത്താങ്ങായത്.

അജിക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റ് കേളി അൽ-ഖുവയ്യ യൂണിറ്റ് അംഗങ്ങൾ ഒരുക്കി നൽകി.

അപ്രതീക്ഷിത ദുരിതഘട്ടത്തിൽ ചേർത്ത് നിർത്തിയ കേളി പ്രവർത്തകർക്ക് നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ അജിയെ ബന്ധുക്കൾ സ്വീകരിച്ചു.

Advertisment