/sathyam/media/media_files/2025/02/09/avvWMAEKXfzlCRUJ0plc.jpeg)
റിയാദ് : കോട്ടയം ജില്ല പ്രവാസി അസോസിയേഷന്‍ കുടുംബ സംഗമം (വിന്റര്‍ നൈറ്റ് 2025) സംഘടിപ്പിച്ചു. എക്‌സിറ്റ് 18 റിയാദിലെ അല്‍ മനാഖ് ഇസ്തിറാഹയില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ കുടുംബങ്ങള്‍ക്കൊപ്പം വിവിധ കലാ പരിപാടികളോട് കൂടി ആഘോഷിച്ചു.
വിവിധ ഗാനങ്ങള്‍ ആലപിക്കാന്‍ കഴിവുള്ളവര്‍ക്ക് അവസരമൊരുക്കിയും ആലാപന മികവ് കൊണ്ടും മറ്റും വേറിട്ട രീതിയില്‍ നടന്ന സംഗമം ഏറെ ശ്രദ്ധേയമായി. നൗഫല്‍ ഈരാറ്റുപേട്ട, ശ്രീലക്ഷ്മി, രജിത്, നിസ മാത്യൂസ്, റഫീഷ്, തോമാച്ചന്‍, ബോണി ജെ, മുത്തലിബ് തുടങ്ങിയവര്‍ അണിയിച്ചൊരുക്കിയ ഇമ്പമേറിയ ഗാനങ്ങള്‍ ആസ്വാദ്യകരമായിരുന്നു. ബോണി. ജെ അവതരിപ്പിച്ച കോട്ടയം ക്വിസ്സ് പ്രോഗ്രാം വളരെയധികം ആസ്വാദ്യകരമായി.
തുടര്‍ന്ന് അരങ്ങേറിയ സാംസ്‌കാരിക സമ്മേളനം പ്രസിഡണ്ട് ജോജി തോമസ് ഉത്ഘാടനം ചെയ്തു. കൂട്ടായ്മയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഷാജി മഠത്തില്‍ കെ ഡി പി എ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ ഉന്നയിച്ച് ആമുഖം അവതരിപ്പിച്ചു.
ഉപദേശക സമിതി അംഗങ്ങളായ ഡെന്നികൈപ്പനാനി, ബാസ്റ്റിന്‍ ജോര്‍ജ്ജ്, ബഷീര്‍ സാപ്റ്റ്‌കോ, അബ്ദുല്‍സലാം, അജ്മല്‍ ഖാന്‍ ഈരാറ്റുപേട്ട എന്നിവര്‍ 2025 ലെ പുതിയ നേതൃത്വത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ആശംസകള്‍ അറിയിച്ച് സംസാരിച്ചു. സമ്മാനങ്ങള്‍ ഡോ. ജയചന്ദ്രന്‍ വിതരണം ചെയ്തു.
ഭാരവാഹികളായ പ്രസിഡന്റ് ജോജി തോമസ്, സെക്രട്ടറി നൗഫല്‍ ഈരാറ്റുപേട്ട, റഫീഷ്, അഷ്റഫ് സി കെ, റസ്സല്‍ മഠത്തിപ്പറമ്പില്‍, രജിത് മാത്യു, ബിപിന്‍ മണിമല, ജെറി ജോസഫ്, നിഷാദ് ഷെരീഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 2025 ലെ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ തുടക്കം കുറിച്ചതിന്റെ ഭാഗമായി പുതിയതായി അംഗത്വം എടുത്ത അംഗങ്ങളെയും കുടുംബത്തെയും സദസ്സിനു പരിചയപ്പെടുത്തി.
കുടുംബ സംഗമത്തില്‍ കൂട്ടായ്മയുടെ ഒരു വര്‍ഷത്തെ പദ്ധതികളുമായി മുന്നോട്ട് പോകുന്നതിന് തുടക്കം കുറിച്ച പ്രോഗ്രാമിന് ജനറല്‍ സെക്രട്ടറി നൗഫല്‍ ഈരാറ്റുപേട്ട സ്വാഗതവും ട്രഷറര്‍ രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.
റിയാദിലുള്ള കോട്ടയം ജില്ലാ പ്രവാസികള്‍ക്ക് കെ ഡി പി എ യും ആയി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ 0506827076 എന്ന നമ്പറില്‍ വിളിക്കുക.