കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) മലബാർ മഹോത്സവം - 2026' ഫെബ്രുവരി 13 വെള്ളിയാഴ്ച

കലാസന്ധ്യയും സാംസ്‌കാരിക സമ്മേളനവും പ്രശസ്ത ഗായിക മഞ്ജരിയുടെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ കൺസേർട്ട്, ആസിഫ് കാപ്പാടിന്റെ ഗസൽ വിരുന്ന് എന്നിവ അരങ്ങേറും.

New Update
malabar maholsavam press meet

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) മലബാർ മഹോത്സവം - 2026' ഫെബ്രുവരി 13 വെള്ളിയാഴ്ച
അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ സംഘടിപ്പിക്കും. 

Advertisment

പ്രശസ്ത നടനും നിർമാതാവുമായ ഹരീഷ് പേരടി മഹോത്സവം ഉദ്ഘാടനം ചെയ്യും.

കലാസന്ധ്യയും സാംസ്‌കാരിക സമ്മേളനവും പ്രശസ്ത ഗായിക മഞ്ജരിയുടെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ കൺസേർട്ട്, ആസിഫ് കാപ്പാടിന്റെ ഗസൽ വിരുന്ന് എന്നിവ അരങ്ങേറും.

  • മത്സരങ്ങൾ: ഉച്ചയ്ക്ക് 2 മണിക്ക് മൈലാഞ്ചി മത്സരത്തോടെ പരിപാടികൾക്ക് തുടക്കമാകും. സാഹിത്യ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'കഥാരസം' എന്ന പേരിൽ ചെറുകഥാ മത്സരവും സംഘടിപ്പിച്ചിരുന്നു.
  • മറ്റ് പരിപാടികൾ: അറബ്-ഇന്ത്യൻ സംസ്കാരങ്ങൾ കോർത്തിണക്കിയുള്ള നൃത്തങ്ങൾ, സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും.

15 വർഷത്തെ സേവന പാരമ്പര്യം

ജാതി-മത-രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി കുവൈറ്റിലെ സാധാരണക്കാരായ പ്രവാസികൾക്കായി 15 വർഷത്തിലധികമായി പ്രവർത്തിക്കുന്ന സംഘടനയാണ് കെ.ഡി.എൻ.എ. പ്രവാസ ജീവിതത്തിലെ പിരിമുറുക്കങ്ങൾക്കിടയിൽ നാട്ടുകാരുടെ ഒത്തുചേരലിനുള്ള വേദിയാണിത്.

പ്രധാന സേവന പ്രവർത്തനങ്ങൾ:

  • സാമൂഹ്യ സുരക്ഷാ പദ്ധതി: മരണപ്പെട്ട അംഗങ്ങളുടെ കുടുംബങ്ങൾക്ക് പ്രചാരണ കോലാഹലങ്ങളില്ലാതെ സാമ്പത്തിക സഹായം നൽകുന്നു.
  • മെഡിക്കൽ വിങ്: പ്രഗത്ഭരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ അംഗങ്ങൾക്കായി പ്രത്യേക മെഡിക്കൽ സഹായ വിഭാഗം പ്രവർത്തിക്കുന്നു.
  • ക്ഷേമ പ്രവർത്തനങ്ങൾ: അപകടത്തിൽപ്പെടുന്നവർക്കും അശരണർക്കും കൈത്താങ്ങാവുന്നു. അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ-കലാപരമായ നേട്ടങ്ങൾക്ക് പ്രോത്സാഹനം നൽകുന്നു.
  • സാംസ്‌കാരികം: ഓണം, ഈദ് ആഘോഷങ്ങൾ, ഇഫ്താർ വിരുന്നുകൾ, വിനോദയാത്രകൾ, അവബോധ ക്ലാസുകൾ എന്നിവ നിരന്തരമായി സംഘടിപ്പിക്കുന്നു.

അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ ഒരുക്കുന്ന *'കോഴിക്കോട്ടങ്ങാടി'*യിലേക്ക് ഉച്ചയ്ക്ക് 3 മണിയോടെ കുവൈറ്റിലെ പൊതുസമൂഹത്തെയും മാധ്യമ-വ്യവസായ പ്രമുഖരെയും ഭാരവാഹികൾ സ്വാഗതം ചെയ്തു.

പ്രസിഡണ്ട് സന്തോഷ് പുനത്തിൽ, ജനറൽ സെക്രട്ടറി ശ്യാം പ്രസാദ്, അഡ്വൈസറി ബോർഡ് അംഗങ്ങളായ കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ബഷീർ ബാത്ത, മുൻ പ്രസിഡണ്ട് ഇല്യാസ് തോട്ടത്തിൽ, വുമൺ ഫോറം പ്രസിഡണ്ട് ലീന റഹ്മാൻ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment