ബഹ്‌റൈന്റെ 53 മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ

New Update
clt pravasi

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി  അസ്സോസിയേഷൻ  ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോഡനു ബന്ധിച്ചു അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ സെൻട്രലുമായി സഹകരിച്ചു കൊണ്ടു  ബഹ്‌റൈനിലെ പാവപെട്ട പ്രവാസികൾക്കായി "സ്നേഹസ്പർശം" എന്നപേരിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

Advertisment

ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും അവർക്കു ആവശ്യമുള്ള ഏതു സ്പെഷ്യലിസ്റ്റ് ഡോക്ടറെയും ഡിസംബർ 31 വരെ സൗജന്യമായി കാണാനും 30 ദിനാറിനു മേൽ ചെലവ് വരുന്ന ടെസ്റ്റുകളാണ് സൗജന്യമായി നടത്തികൊടുക്കുകയും ചെയ്തത്.

രാവിലെ 7 മണിമുതൽ ഉച്ചക്ക് 1 മണിവരെ നീണ്ടു നിന്ന ക്യാമ്പിൽ 500ൽ പരം പ്രവാസി സുഹൃത്തുക്കൾ പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ ആളുകൾക്കും വിറ്റാമിൻ ഡി,വിറ്റാമിൻ B12,തൈറോയ്ഡ് എന്നീ ടെസ്റ്റുകൾ വളരെയധികം സൗജന്യ നിരക്കിൽ പരിശോധിക്കാനുള്ള സൗകര്യവും, ഡിസ്‌കൗണ്ട് കാർഡുകളും ആശുപത്രി അധികൃതർ വിതരണം ചെയ്തു.


അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ സെൻട്രലിൽ വച്ചു നടന്ന ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും പ്രസിഡന്റ്‌ ജോണി താമരശ്ശേരി അധ്യക്ഷത വഹിക്കുകയും ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർ ബിജു ജോർജ്  മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും ചെയ്തു.


കേരളീയ സമാജം ജനറൽ സെക്രട്ടറി ശ്രീ.വർഗീസ് കാരക്കൽ ആശുപത്രി പ്രതിനിധികളായ ഉണ്ണികൃഷ്ണൻ,നൗഫൽ എന്നിവരുടെ സാന്നിധ്യത്തിൽ ആശുപത്രിക്കുള്ള  ഉപഹാരം സമർപ്പിച്ചു. 

വേൾഡ് മലയാളി കൌൺസിൽ സെക്രട്ടറി മോനി ഒടികണ്ടത്തിൽ, എൻ എസ് എസ്    വൈസ് പ്രസിഡന്റ് അനിൽകുമാർ യുകെ,കേരളീയ സമാജം എന്റർടൈൻമെന്റ് സെക്രട്ടറി റിയാസ്,സെവൻ ആർട്സ് പ്രസിഡന്റ്‌ ജേക്കബ് തേക്കുതോട്,സാമൂഹ്യ പ്രവർത്തകരായ യു വി രാജീവൻ,തോമസ് ഫിലിപ്പ്,മനോജ്‌ വടകര,അൻവർ നിലമ്പൂർ,മന്ഷീർ,രാജേഷ് പെരുങ്കുഴി എന്നിവരും. 

അസോസിയേഷൻ രക്ഷാധികാരി ഗോപാലൻ വി സി, ക്യാമ്പ് കൺവീനർസ് രാജീവൻ,രാജേഷ്,സുബീഷ് മടപ്പള്ളി,വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ പുതിയ പാലം,ജോയിന്റ് സെക്രട്ടറി ശ്രീജിത്ത്‌ അരകുളങ്ങര,റിഷാദ് വലിയകത്ത് എന്നിവരും. 

എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീജിത്ത്‌ കുറിഞ്ഞാലിയോട്, മെമ്പർഷിപ്പ് സെക്രട്ടറി ജോജീഷ് മേപ്പയൂർ,ലേഡീസ് വിംഗ്  സെക്രട്ടറി അസ്‌ല നിസ്സാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

 വികാസ്,ജാബിർ,രമേശ്‌ ബേബി കുട്ടൻ, മൊയ്‌ദീൻപേരാമ്പ്ര , ശരത്, വൈഷ്ണവിശരത് ,റീഷ്മ ജോജീഷ്, ഷെസ്സി രാജേഷ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. ലേഡീസ് വിംഗ് പ്രസിഡന്റ്‌ രാജലക്ഷ്മി സുരേഷ് ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപെടുത്തി.

Advertisment