New Update
/sathyam/media/media_files/2025/12/08/image1-2025-12-08-14-16-34.jpeg)
മംഗഫ്: കുവൈത്ത് പ്രവാസികളായ കോഴിക്കോട് ഗവ. എഞ്ചിനിയറിംഗ് കോളേജ് പൂർവ്വവിദ്യാർത്ഥികളുടെ അലൂംനി സംഗമം “Q-8 GECK Alumni Meet” മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. 2003 മുതൽ 2025 വരെ വിവിധ വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയ നിരവധി മുൻവിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും പങ്കെടുത്ത സംഗമം, അനുഭവം പങ്കുവെച്ചും കുട്ടികളുടെ കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. ജി.ഇ.സി കോഴിക്കോട് ഗ്ലോബൽ അലൂംനി കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ഹർഷിദ് കെ ചടങ്ങിൽ മുഖ്യാതിഥിയായി.
Advertisment
സംഗമത്തിൽ 2026–27 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: മോനു ജോർജ്, ജനറൽ സെക്രട്ടറി: ഷബിൻ മുഹമ്മദ്, ട്രഷറർ: ജസീം കുന്നത്ത് ചാലി, വൈസ് പ്രസിഡന്റ്: അബ്ഷ ഷൈഫുദ്ദീൻ, ജോയിന്റ് സെക്രട്ടറി: റമീസ് നാസർ, ഓർഗനൈസേഷൻ സെക്രട്ടറി: സനൂജ് കുഞ്ഞുമുഹമ്മദ്, എന്നിവരും അഡ്വൈസറി ബോർഡ് അംഗങ്ങൾ ആയി ഷബീർ ടി കെ, റാഷിദ് ചെറുശോല, മുഹമ്മദ് നിയാസ്, ഷംസുദ്ധീൻ, സാഹിൽ കാരണത്ത്, റോഷിത്. എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി മുനീർ, അതുൽ അനിൽ, ഫൈസൽ, ശരീഫ്, ഫുആദ്, വിഘ്‌നേശ്, മിഷാൽ ഷഹീർ എന്നിവരെയും തെരഞ്ഞെടുത്തു.
അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സാമൂഹികക്ഷേമ പരിപാടികൾക്കും കരിയർ, സ്‌കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾക്കും വരും ദിവസങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകുമെന്ന് കമ്മിറ്റി അറിയിച്ചു.
പരിപാടികൾ റമീസ് നാസർ, സാഹിൽ, റാഷിദ്, ജസീം, സനൂജ്, അബ്ഷ ഷൈഫുദ്ദീൻ, ഷബിൻ മുഹമ്മദ് എന്നിവർ കോർഡിനേറ്റ് ചെയ്തു.
കുവൈറ്റിൽ പുതുതായി എത്തുന്ന ജി ഇ സി കോഴിക്കോട് അലൂംനി അംഗങ്ങൾ 51612910 എന്ന നമ്പറിൽ ബന്ധപ്പെട്ട് അംഗത്വം എടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us