കെ എം ആർ എം അഹമ്മദി ഏരിയ ഓണാഘോഷവും പിക്‌നിക്കും

കെ.എം.ആർ.എം അഹമ്മദി ഏരിയയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 25, 26 തീയതികളിൽ വഫ്രയിൽ നടന്ന ഓണാഘോഷവും പിക്‌നിക്കും ഏറെ ചാരുതയോടെയും ആവേശത്തോടെയും വിജയകരമായി സംഘടിപ്പിച്ചു

New Update
onam

വഫ്ര: കെ.എം.ആർ.എം അഹമ്മദി ഏരിയയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 25, 26 തീയതികളിൽ വഫ്രയിൽ നടന്ന ഓണാഘോഷവും പിക്‌നിക്കും ഏറെ ചാരുതയോടെയും ആവേശത്തോടെയും വിജയകരമായി സംഘടിപ്പിച്ചു.

Advertisment

കെ എം ആർ എം ആത്മീയ ഉപദേഷ്ടാവ് ബഹു. ഡോ. തോമസ് കാഞ്ഞിരമുകളിൽ അച്ചൻ സന്നിഹിതനായി ഏരിയ അംഗങ്ങൾക്കുള്ള ആത്മീയാശംസകൾ നേർന്നു.

അഹ്‌മദി ഏരിയ സെക്രട്ടറി ശ്രീമതി.ലിജാ മനോജ് എല്ലാവരെയും സ്വാഗതം ചെയ്തു. അഹമ്മദി ഏരിയ പ്രസിഡന്റ് ജിജു സ്കറിയ അധ്യക്ഷ പ്രസംഗം നിർവഹിച്ചു. 

കെ എം ആർ എം പ്രസിഡന്റ്‌ ബഹു. ശ്രീ.ഷാജി വർഗീസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കെ എം ആർ എംജനറൽ സെക്രട്ടറി ശ്രീ.ജോമോൻ ചെറിയാൻ ആശംസകൾ അറിയിച്ചു. 

കെഎംആർഎം ട്രഷറര്‍ ശ്രീ. സന്തോഷ്‌ ജോർജ്,മറ്റ് ഏരിയകളിലെ  എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു. അഹമ്മദി ഏരിയ ട്രഷറർ ശ്രീ.ബിനോയ് വർഗീസ് എല്ലാവർക്കും നന്ദി അറിയിച്ചു.

25-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം നടന്ന ഗാനമേളയും കൾച്ചറൽ പ്രോഗ്രാംസും തുടക്കമായപ്പോൾ, 26-ാം തീയതി വെള്ളിയാഴ്ച ഓണാഘോഷത്തിന് വർണപ്പകിട്ടേകി.

വടംവലി, വിവിധ ഗെയിമുകൾ, സാംസ്‌കാരിക പരിപാടികൾ, സമൃദ്ധമായ ഓണസദ്യ എന്നിവയൊക്കെ ആഘോഷത്തിന് നിറവ് നൽകി.

ദൈവാനുഗ്രഹത്തോടെയും എല്ലാവരുടെ സജീവ പങ്കാളിത്തത്തോടെയും, സന്തോഷവും സൗഹൃദവും നിറഞ്ഞ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി ഈ രണ്ട് ദിവസങ്ങളും മാറി. പങ്കെടുത്ത എല്ലാ കുടുംബാംഗങ്ങൾക്കും സംഘാടകർക്കും പ്രത്യേകം നന്ദിയും അഭിനന്ദനവും  ഏരിയ കമ്മിറ്റി അറിയിച്ചു.

Advertisment