കൃപ പതിനെട്ടാമത്  വാര്‍ഷികവും കുടുംബസംഗമവും വെള്ളിയാഴ്ച

റിയാദിയിലെ ആദ്യ കാല പ്രാദേശിക സംഘടനായ കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ കൃപയുടെ പതിനെട്ടാമത് വാര്‍ഷികവും കുടുംബസംഗമവും വെള്ളിയാഴ്ച നടക്കും.

author-image
ബഷീര്‍ അമ്പലായി
Updated On
New Update
1234566

റിയാദ് : റിയാദിയിലെ ആദ്യ കാല പ്രാദേശിക സംഘടനായ കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ കൃപയുടെ പതിനെട്ടാമത് വാര്‍ഷികവും കുടുംബസംഗമവും വെള്ളിയാഴ്ച നടക്കും. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 3 മണിക്ക് കായംകുളം നിവാസികള്‍ പങ്കെടുക്കുന്ന ജനറല്‍ ബോഡിയോടെ ആഘോഷ പരിപാടികള്‍ ആരംഭിക്കും.


Advertisment

വൈകുന്നേരം അഞ്ചു മണി മുതല്‍ റിയാദിലെ കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ തുടങ്ങും. സാംസ്‌കാരിക സമ്മേളനത്തില്‍ സാമൂഹിക സാംസ്‌കാരിക  മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.


അന്തരിച്ച മുന്‍ കൃപ സ്ഥാപക നേതാവും  ചെയര്‍മാനുമായിരുന്നു സത്താര്‍ കായംകുളത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിരിയിരിക്കുന്ന വിദ്യാഭ്യസ സ്‌കോളര്‍ഷിപ് പദ്ധതി വിതരണവും റിയാദിലെ കായംകുളം നിവാസികളായ വ്യവസായ പ്രമുഖരായ നൗഷാദ് ബഷീര്‍, അജേഷ് കുമാര്‍ രാഘവന്‍, കനി  ഇസ്ഹാഖ് എന്നിവരെ ബിസിനെസ്സ് എക്സലന്‍സി അവാര്‍ഡ് നല്‍കി ആദരിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

Advertisment