Advertisment

'കെഎസ്എ വിസ; അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വിസ; ഏകീകൃത വിസ പ്ലാറ്റ്‌ ഫോം ആരംഭിച്ച് സൗദി അറേബ്യ

'കെഎസ്എ വിസ' എന്ന പേരില്‍ ആരംഭിച്ച പോര്‍ട്ടലിലൂടെയായിരിക്കും ഇനി എല്ലാത്തരം വിസകളും അനുവദിക്കുക.

author-image
സൌദി ഡെസ്ക്
New Update
ksa visa.jpg

റിയാദ്: വിസാ സേവനങ്ങള്‍ക്കായി പുതിയ പ്ലാറ്റ് ഫോം ആരംഭിച്ച് സൗദി. ഹജ്ജ്, ഉംറ, ടൂറിസ്റ്റ് തുടങ്ങിയ വിസകള്‍ പ്ലാറ്റ്‌ഫോമിലൂടെ വേ​ഗത്തിൽ വിസ സ്വന്തമാക്കാനാകും. പുതിയ സംവിധാനത്തിലൂടെ അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വിസ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ടൂറിസം ശക്തിപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് പദ്ധതി. റിയാദില്‍ നടന്ന രണ്ടാമത് ഡിജിറ്റല്‍ ഗവണ്‍മെന്റ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു സൗദി വിദേശകാര്യ സഹമന്ത്രി അബ്ദുല്‍ഹാദി അല്‍മന്‍സൂരി.

'കെഎസ്എ വിസ' എന്ന പേരില്‍ ആരംഭിച്ച പോര്‍ട്ടലിലൂടെയായിരിക്കും ഇനി എല്ലാത്തരം വിസകളും അനുവദിക്കുക. 30ൽ അധികം ഏജന്‍സികള്‍, മന്ത്രാലയങ്ങള്‍, സ്വകാര്യ മേഖലകളുമായും ഈ പ്ലാറ്റ് ഫോം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അല്‍ മന്‍സൂരി പറഞ്ഞു. ലഭ്യമായ വിസകളെക്കുറിച്ച് സെക്കന്‍റുകള്‍ക്കുള്ളില്‍ വിവരങ്ങള്‍ നല്‍കുന്ന ഒരു സ്മാര്‍ട്ട് സെര്‍ച്ച് എഞ്ചിനാണ് പ്ലാറ്റ്‌ഫോം. വിസ ആവശ്യകതകളും അപേക്ഷാ നടപടിക്രമങ്ങളും മനസ്സിലാക്കുന്നതിനുള്ള ഏകീകൃത റഫറൻസ് ആയി മാറും.

പ്ലാറ്റ് ഫോം സന്ദര്‍ശിക്കുന്നവർക്ക് അപ്ഡേഷന്‍ ഫയലുകള്‍ നൽകും. വിസ അപേക്ഷാ നടപടിക്രമങ്ങളും ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാം. വിസ ഇഷ്യു ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രധാന നടപടിക്രമങ്ങള്‍ ഓട്ടോമേറ്റഡ് ചെയ്താണ് ഇത് സാധ്യമാക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡാറ്റകളുടെ സാധുത പരിശോധിക്കുകയെന്നും അൽ മൻസൂരി പറഞ്ഞു. ​ഗൾഫ് രാജ്യങ്ങളില്‍ ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പാക്കാനുള്ള പദ്ധതിയുമായി ഒത്തുപോകുന്നതാണ് പുതിയ സൗദി പ്ലാറ്റ്ഫോം.

saudi ksa visa
Advertisment