New Update
/sathyam/media/media_files/PZYhUGi6xD0DiOAsXIpP.jpeg)
വെൺമണി പ്രവാസി അസോസിയേഷൻ കുവൈറ്റ് ചാപ്റ്ററിന്റെ ഓണസംഗമം 2023, സെപ്റ്റംബർ മാസം 15ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. പ്രസിഡൻറ് ജോൺസൺ കുട്ടച്ചൻ ,അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യാതിഥി അഡ്വക്കേറ്റ് ജോൺ തോമസ് യോഗം ഉൽഘാടനം ചെയ്തു.
Advertisment
ജോർജ് മാത്യു സ്വാഗതവും ജോർജ് വര്ഗീസ് , ഏബ്രഹാം തോമസ് , ജോൺസി സാമുവേൽ എന്നിവർ ആശംസകളും അറിയിച്ചു. തുടർന്ന് അഡ്വ. ജോൺ തോമസ് നു അസോസിയേഷന്റെ ആദരവ് ജോജോ ജോൺ അറിയിയ്ക്കുകയും, ട്രഷറർ വര്ഗീസ് കോശി സ്നേഹഉപഹാരം കൈമാറുകയും ചെയ്തു.
കുട്ടികൾക്കും, മുതിർന്നവർക്കും ഉള്ള കായിക , വിനോദ പരിപാടികൾ , ഗാനമേള, വിഭവ സമർത്ഥമായ ഓണസദ്യ എന്നിവ ഒനസംഗമത്തിന്റെ മാറ്റു കൂട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us