കുവൈറ്റ് സിറ്റി: ഒന്നര വയസ്സുകാരനെ വാഷിംഗ് മെഷീനിലിട്ട് കൊലപ്പെടുത്തിയ ഫിലിപ്പീൻസ്വദേശിയായ വീട്ടുജോലിക്കാരി അറസ്റ്റിൽ.
കുട്ടി ശല്യം ചെയ്തതുകൊണ്ടാണ് വാഷിംഗ് മെഷീനിൽ ഇട്ടതെന്നാണ് യുവതി കുവൈറ്റ് പൊലീസിനു നൽകിയിരിക്കുന്ന മൊഴി നൽകിയത്.
കുവൈറ്റ് സ്വദേശികളുടെ മകനാണ് മരിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ മാതാപിതാക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രവാസിയായ വീട്ടു ജോലിക്കാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.