ഭക്തിയുടെ ഉത്സവകാലമാണ് വിശുദ്ധ റമളാൻ മാസം: നൗഷാദ് മദനി കാക്കവയൽ

ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഹസ്സാവിയ യുണിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
iftar samgamam

കുവൈറ്റ്‌ : ആരാധന ദൈവ സ്മരണ ഖുർആൻ പാരായണം സൂക്ഷ്മത ഭക്തി വിനയം തുടങ്ങിയ സൽകാര്യങ്ങളുടെ സമ്മേളന കാലമാണ് വിശുദ്ധ റമളാൻ മാസമെന്ന് പ്രമുഖ ഖാരിഉം യുവ പണ്ഡിതനുമായ നൗഷാദ് മദനി കാക്കവയൽ പറഞ്ഞു. 

Advertisment

ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഹസ്സാവിയ യുണിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ധകാരമയമായ ജന ജീവിതത്തിലേക്ക് ഒരു പുതിയ പ്രഭാതത്തിന്റെ ആഗമനവുകൂടിയാണ് റമളാൻ. 


വ്രതവും ഖുർആനും തമ്മിൽ അഗാധമായ നൂലിഴകളാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് നൗഷാദ് വിശദീകരിച്ചു. സംഗമത്തിൽ ശാഖ പ്രസിഡന്റ് മുഹമ്മദ് ഹനൂബ് അധ്യക്ഷത വഹിച്ചു. 


iftar samgamam kuwait

കേന്ദ്ര വൈസ് പ്രസിഡന്റ് സിദ്ധീഖ് മദനി നൌഷാദ് മദനിക്കുള്ള ഉപഹാരം നൽകി. കേന്ദ്ര നേതാക്കളായ യൂനുസ് സലീം, മനാഫ് മാത്തോട്ടം, അൽ അമീൻ സുല്ലമി, അനസ് മുഹമ്മദ്, അയ്യൂബ് ഖാൻ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. 

സെക്രട്ടറി മുഹമ്മദ് ആസിഫ് വടകര സ്വാഗതം പറഞ്ഞു. അഹ്തിശാം  അബ്ദുൽ അസീസ് ഖിറാഅത്ത് നടത്തി.

Advertisment