Advertisment

ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

New Update
33

ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ രക്തസാക്ഷിത്വ ദിന അനുസ്മരണം സംഘടിപ്പിച്ചു, അബ്ബാസിയ ഒ.ഐ.സി.സി ഓഫിസിൽ വെച്ചു നടന്ന ചടങ്ങിൽ ഒ.ഐ.സി.സി കണ്ണൂർ ജില്ലാ പ്രസിഡന്റ് സിദ്ധിക്ക് അപ്പക്കൻ അധ്യക്ഷത വഹിച്ചു, ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രെട്ടറി ബി എസ്‌ പിള്ള അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു. 

Advertisment

ലിപിൻ മുഴക്കുന്ന്, അലക്സ് മാനന്തവാടി, സിനു ജോൺ, അനിൽ ചീമേനി,  സജിത്ത് മലപ്പുറം, ബിനു പാലക്കാട്, ഈപ്പൻ, സജിൽ പികെ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. രാഷ്ട്രീയ സാമൂഹിക സേവന രംഗത്തെ ഷുഹൈബിന്റെ മികച്ച പ്രവർത്തനങ്ങൾ ഓർമിച്ചു, നികത്താനാവാത്ത വിടവ് പങ്കുവെച്ചു പ്രവർത്തകർ ഷുഹൈബിന്റെ ഓർമകൾക്ക് ജീവൻ നൽകി. ചരിത്രവും പ്രസ്ഥാനവും ജീവിക്കുന്ന കാലത്തോളം ഷുഹൈബിന്റെ ഓർമകളും നിലനിൽക്കുമെന്നും പ്രതിജ്ഞ ചെയ്തു കൊണ്ട് പ്രവർത്തകർ ചായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ ജനറൽ സെക്രെട്ടറി ഷോബിൻ സണ്ണി സ്വാഗതം പറഞ്ഞ ചടങ്ങിൽ ശരൺ കോമത്ത് നന്ദിയും പറഞ്ഞു. സുജിത് കായലോട്, സുമേഷ് പി, സനിൽ തയ്യിൽ, ജയേഷ് ചന്ദ്രോത്ത്, രജിത് തൊടീക്കളം തുടങ്ങിയവർ ചടങ്ങു നിയന്ത്രിച്ചു.

Advertisment