കുവൈറ്റ്: നാലുമണിക്ക് നല്ലൊരു ചായയും പലഹരവും ഇഷ്ടപ്പെടാത്ത മലയാളികള്‍ കുറവാണ്. നാട്ടില്‍ കിട്ടുന്ന രുചിയില്‍ ഭക്ഷണമെന്നത് പ്രവാസികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ്.
എന്നാല്‍, കുവൈറ്റിലെ പ്രവാസികള്‍ക്ക് ഇനി നാട്ടില്‍ കിട്ടുന്ന അതേ രുചിയില്‍ പലഹാരങ്ങളും ചായയും ആസ്വദിക്കാം. കൂവൈറ്റിലെ സൂപ്പര്‍ എക്‌സിബിഷന്‍ അബ്ബാസിയയ്ക്കു സമീപം പ്രവര്‍ത്തനം ആരംഭിച്ച കാലിക്കറ്റ് ഗ്രില്‍ ആണ് മലയാളികളുടെ തനി രുചി കുവൈറ്റിലും പരിചയപ്പെടുത്തുന്നത്.
പഴംപൊരി, ഉഴുന്നുവട, ഒനിയന്‍ പക്കോട, സുഖിയന്‍, മാസാല ബോണ്ട, പരിപ്പുവട, എഗ് മസാല, ബ്രെഡ് പോക്കറ്റ്, പൊറോട്ട റോള്‍, ചിക്കന്‍ കട്‌ലറ്റ്, കൂന്തല്‍ നിറച്ചത്, ബോണ്ട, പഴവട, മുകള് ബജി എന്നിവയെല്ലാം കാലിക്കറ്റ് ഗ്രില്ലില്‍ ലഭിക്കും.
മലബാറുകാരുടെ കൂന്തൽ നിറച്ചത് ഉൾപ്പടെയുള്ള പലഹാരങ്ങൾ കുവൈത്തിൽ അപൂർവമായി മാത്രം കിട്ടുന്നതെന്ന പരാതികളും കാലിക്കറ്റ് ഗ്രിൽ അവസാനിപ്പിക്കുകയാണ്. ആകര്‍ഷകമായ ഓഫറുകളും ഭക്ഷണപ്രീയര്‍ക്കായി കാലിക്കറ്റ് ഗ്രില്‍ ഒരുക്കിയിട്ടുണ്ട്.