കുവൈറ്റിൽ എട്ടു പേരുടെ വധശിക്ഷ നടപ്പാക്കുന്നു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ നാലു കുവൈറ്റ് പൗരന്മാരും രണ്ട് ഇറാൻ പൗരന്മാരും രണ്ട് ബംഗ്ലാദേശ് പൗരന്മാരും ഉൾപ്പെടുന്നു.

New Update
60107

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സെൻട്രൽ ജയിലിൽ എട്ട് പ്രതികളുടെ വധശിക്ഷ അടുത്ത വ്യാഴാഴ്ച നടപ്പാക്കും. 

Advertisment

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ നാലു കുവൈറ്റ് പൗരന്മാരും രണ്ട് ഇറാൻ പൗരന്മാരും രണ്ട് ബംഗ്ലാദേശ് പൗരന്മാരും ഉൾപ്പെടുന്നു.

ഇതിൽ ആറുപേരെ കൊലപാതകക്കേസുകളിലും, രണ്ടുപേരെ മയക്കുമരുന്ന് കടത്ത് കേസുകളിലുമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. 

വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് സുരക്ഷാ നടപടികൾ പാലിച്ച് പ്രതികളുടെ ബന്ധുക്കൾക്ക് അവരെ സന്ദർശിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.

Advertisment