New Update
/sathyam/media/media_files/2025/09/07/61618-2025-09-07-00-11-32.jpg)
കുവൈറ്റ് സിറ്റി: ലിസ്ബണിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ കുവൈറ്റ് അനുശോചിച്ചു.
Advertisment
അപകടത്തിൽ 17 പേർ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് കുവൈറ്റ് അനുശോചനം അറിയിച്ചത്.
ലിസ്ബണിൽ ടൂറിസ്റ്റ് ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ പോർച്ചുഗീസ് റിപ്പബ്ലിക്കിനോടും ദുരന്തത്തിൽപ്പെട്ടവരോടും കുവൈറ്റ് ഐക്യദാർഢ്യവും, സഹതാപവും പ്രകടിപ്പിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെയും പോർച്ചുഗൽ സർക്കാരിനെയും ജനങ്ങളെയും കുവൈറ്റ് അനുശോചനം അറിയിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു.
പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കുവൈറ്റ് പ്രത്യാശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us